4.52 കോടി രൂപയുടെ നികുതി കുടിശ്ശിക; ഗുരുവായൂർ ദേവസ്വം ബോർഡിന് ഡയറക്ടറേറ്റ് ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെ നോട്ടീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

4.52 കോടി രൂപയുടെ നികുതി കുടിശ്ശിക; ഗുരുവായൂർ ദേവസ്വം ബോർഡിന് ഡയറക്ടറേറ്റ് ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെ നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 11:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് ​ഗുരുവായൂർ ദേവസ്വം ബോർഡിന് ഡയറക്ടറേറ്റ് ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെ നോട്ടീസ്. 2017 ജുലൈ മുതൽ 2023 മാർച്ച് വരെയുള്ള കുടിശ്ശികയായ 4.52 കോടി രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.

ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ദേവസ്വം ബോർഡ് ഈടാക്കുന്ന ഹെലികോപ്റ്റർ ലാൻഡിംഗ് ഫീസ്, വാഹന വാടക, മാസികകൾ, പുസ്തകങ്ങൾ, ഡയറികൾ, പഞ്ചാംഗങ്ങൾ എന്നിവയിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളുടെ ഫീസ് എന്നിങ്ങനെയുള്ള വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്‌ക്കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടിവി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. സേവനവും ഉൽപ്പനങ്ങളും നൽകുമ്പോള്‍  ദേവസ്വം ബോർഡ് ജിഎസ്ടി വാങ്ങുന്നുണ്ടെങ്കിലും അത് അടയ്‌ക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

1978-ലെ ഗുരുവായൂർ ദേവസ്വം നിയമപ്രകാരം സ്ഥാപിതമായ ഗുരുവായൂർ ദേവസ്വം ബോർഡ് ​ 11 ക്ഷേത്രങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ​ഗുരുവായൂർ ക്ഷേത്രത്തിൽ 2,053 കോടി രൂപയുടെ സ്ഥിരനിക്ഷേപവും 271 ഏക്കർ ഭൂമിയും 1,084.76 കിലോഗ്രാം സ്വർണ്ണവുമുണ്ട്. കൊച്ചിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്ന 869 കിലോഗ്രാം സ്വർണത്തിന് പ്രതിവർഷം ഏഴ് കോടി രൂപയാണ് ക്ഷേത്രത്തിന് ലഭിക്കുന്നത്.

2018-19 സാമ്പത്തിക വർഷം മുതൽ ബോർഡ് നിയമപരമായ ഓഡിറ്റും നടത്തിയിട്ടില്ല. മാത്രമല്ല ഏകീകൃത വാർഷിക രസീതുകളും ചെലവ് കണക്കുകളും തയ്യാറാക്കിയിട്ടില്ല. ഈക്കാര്യം മുൻനിർത്തി  മാർച്ചിൽ ആദായനികുതി വകുപ്പ് ദേവസ്വം ബോർഡ് ഓഫീസിൽ പരിശോധന നടത്തിയിരുന്നു.

Tags: GSTguruvayoor devaswom
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies