മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
സർവകാര്യ വിജയം, കുടുംബ സുഖം, ധനലാഭം, ശത്രുക്കൾക്ക് ഹാനി, വ്യവഹാരങ്ങളിൽ വിജയം, ഭൂമി ലാഭം, പുതിയ വീട് എന്നിവയും ഈ സമയത്ത് ലഭിച്ചേക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
വ്യാഴ ദശ നടക്കുന്നവർക്ക് വ്യാഴം നിൽക്കുന്ന രാശി അനുസരിച്ചൂ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. ചതിയിൽപ്പെടാതെ സൂക്ഷിക്കുക. ബന്ധുജന ഹാനി സംഭവിച്ചേക്കാം. ശത്രുക്കളിൽ നിന്ന് ദോഷം സംഭവിക്കാതെ ജാഗ്രത പാലിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
സഹോദരസ്ഥാനത്തുള്ളവർക്ക് വീഴ്ചകൾ ഉണ്ടാകും. പലതരത്തിലുള്ള ചതിയിൽ പെടാനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കൾ കാരണം ദോഷാനുഭവങ്ങൾ ഉണ്ടാവും. തൊഴിൽ പ്രശ്നങ്ങൾ വരികയും മേലധികാരിക്ക് വിശദികരണം നൽകേണ്ടി വരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും നിറഞ്ഞതായിരിക്കും. പങ്കാളിയുമായി നല്ല അടുപ്പവും അനുഭവപ്പെടും. പുണ്യ തീർത്ഥ ഉല്ലാസ യാത്രയ്‌ക്ക് അവസരം ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
പലതരത്തിലുള്ള സാമ്പത്തിക സ്രോതസ്സുകൾ വന്നുചേരും. സാമ്പത്തിക ഭദ്രതയും സുസ്ഥിരതയും ഉണ്ടാകും.ശത്രുക്കളിൽ നിന്ന് ഉണ്ടായിരുന്ന അപകടങ്ങൾ ഒഴിവാകും. അവരുടെ ദുരുദ്ദേശ്യങ്ങൾ വിഫലമാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ലോൺ, കടബാധ്യതകൾ എന്നിവയിൽ ഏർപ്പെടുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ചതിയും വഞ്ചനയും സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
മാതൃ സ്ഥാനത് ശുഭ ഗ്രഹങ്ങൾ നിൽക്കുന്നവർക്ക് ഗുണഫലം ഉണ്ടാവും. അല്ലാത്തപക്ഷം മാതാവിനോ മാതൃ സ്ഥാനത്ത് ഉള്ളവർക്ക് അരിഷ്ടതയും രോഗാവസ്ഥയും വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വിദ്യാ പുരോഗതി, വിദ്യാഭ്യാസ കാര്യങ്ങൾക്ക് വിദേശ യാത്ര-വാസം, തൊഴിൽ വിജയം, ധനഭാഗ്യ യോഗം, ഭാര്യാ ഭർതൃ ഐക്യം, പ്രശസ്‌തി, ജീവിതസൗഭാഗ്യങ്ങൾ വർദ്ധിക്കുക എന്നിവ ഫലത്തിൽ വരാം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
നേത്ര രോഗം ഉള്ളവർ ജാഗ്രത പാലിക്കുക. ഭക്ഷണ സുഖക്കുറവ്, അന്യസ്ത്രീ താല്പര്യം, ധനഹാനി, ഭാര്യാസുഖക്കുറവ്, മനഃശാന്തി കുറവ്, മിത്രങ്ങൾ ശത്രുക്കളായി മാറുക എന്നിവ ഫലത്തിൽ വരാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
രോഗാദിദുരിതങ്ങൾക്ക് ഹാനി- അതായത് രോഗങ്ങൾ മാറും, ആരോഗ്യ വർദ്ധനവ്, സത് സുഹൃത്തുക്കൾ ഉണ്ടാവുക, നല്ല കാര്യങ്ങൾ ചെയ്യുവാൻ അവസരം/ സാഹചര്യം, നല്ല പേര് കേൾക്കുവാനും യോഗമുണ്ടാവും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ജാതകത്തിൽ ശുക്രന്റെ അനുകൂലഭാവ സ്ഥിതി ഗുണഫലങ്ങൾ നൽകും അല്ലാത്തപക്ഷം മാനഹാനി, ദ്രവ്യ നാശം, അനാവശ്യമായ കോപം തന്മൂലം പലവിധത്തിൽ ഉള്ള ദോഷങ്ങൾ, കണ്ണുകൾക്ക് രോഗം എന്നിവ സംഭവിക്കാൻ സാധ്യത.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ധനനേട്ടം, അലച്ചിൽ, തൊഴിൽ വിജയം, പ്രേമ പുരോഗതി, വിവാഹാദി മംഗളകർമ്മങ്ങൾ നടക്കുകയും/ നടത്തിക്കൊടുകയും ചെയ്യെണ്ടി വരികയും ചിലർക്ക് ഫലത്തിൽ വരാം.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)