ബെംഗളൂരു ; നമ്മ മെട്രോ യെല്ലോ ലൈനിനെ വരവേൽക്കാൻ ബെംഗളൂരു ഒരുങ്ങിക്കഴിഞ്ഞു. 2025 ജനുവരി അവസാനത്തോടെയാണ് ആർവി റോഡ്-ബൊമ്മസാന്ദ്ര റൂട്ടിൽ മെട്രോ ട്രെയിൻ ഓടിത്തുടങ്ങുക . ഇൻഫോസിസ് ഉൾപ്പെടെ ആയിരക്കണക്കിന് ഐടി ബിടി കമ്പനികളെ ബന്ധിപ്പിക്കുന്ന പാതയാണിത്.
ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഡ്രൈവറില്ലാ മെട്രോ പാത. ഈ റൂട്ടിൽ കൃത്യമായി 16 സ്റ്റേഷനുകളുണ്ട്. കോച്ചുകളിൽ 24 സിസിടിവി ടിവികൾ സ്ഥാപിച്ചിട്ടുണ്ട്, യാത്രയുടെ ദൃശ്യങ്ങൾ പകർത്താൻ 2 സിസിടിവികൾ ഉണ്ടാകും. റോഡ്, ഫ്‌ളൈഓവർ എന്നിവയ്‌ക്ക് മുകളിൽ മെട്രോ ട്രാൻസിറ്റ് സ്റ്റേഷൻ എന്നിവയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
39 മീറ്റർ ഉയരത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി സജ്ജീകരിക്കുന്ന ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനാണ് ഈ മെട്രോ ലൈനിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ട്രെയിനുകളിൽ ചിലത് ചൈനയിലും മറ്റുള്ളവ പശ്ചിമ ബംഗാളിലും നിർമ്മിക്കും.
ആധുനിക സിഗ്നലിംഗ്, ട്രാക്ഷൻ, ബ്രേക്കിംഗ് സംവിധാനങ്ങൾ എന്നിവയുള്ള നൂതന, ഡ്രൈവറില്ലാ ട്രെയിനുകൾ യാത്രാ സമയം ഗണ്യമായി കുറയ്‌ക്കുകയും ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.