അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഷ്പ ദ റൂളിന്റെ റിലീസിന്റെ ആരവത്തിലാണ് സിനിമ ലോകം . സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലനായെത്തുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. മൂന്ന് മണിക്കൂറിലധികം നീളുന്ന ചിത്രം വ്യത്യസ്തമായ അനുഭവമാകുമെന്നും വിലയിരുത്തലുണ്ടായിരുന്നു.
അതേസമയം പുഷ്പയുടെ സൗദിയിലെ പ്രദർശനം 19 മിനിട്ട് വെട്ടിക്കുറച്ചാണെന്നും റിപ്പോർട്ടുകളുണ്ട് . ‘പുഷ്പ 2’ ൽ, അല്ലു അർജുന്റെ കഥാപാത്രത്തെ ദേവതയായി ചിത്രീകരിക്കുന്ന ജത്താര രംഗങ്ങൾക്കെതിരെ സൗദി സെൻസർഷിപ്പ് ബോർഡ് എതിർപ്പ് ഉന്നയിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
ഹിന്ദു ദേവതകളെക്കുറിച്ചുള്ള മറ്റ് പരാമർശങ്ങളും തർക്കത്തിന് കാരണമായി .ഈ ഘടകങ്ങൾ പ്രാദേശിക മതവികാരങ്ങളുമായി വൈരുദ്ധ്യമുള്ളതാണെന്നും , ഇത് മാറ്റണമെന്നും ബോർഡ് ആവശ്യപ്പെട്ടതായും സൂചനകളുണ്ട്. ബോർഡിന്റെ ആവശ്യകതകൾക്ക് അനുസൃതമായാണ് ഏകദേശം 19 മിനിറ്റ് ഫൂട്ടേജ് നീക്കം ചെയ്തത്.