മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ഉണ്ടാകും. കുടുംബത്തിൽ അഭിവൃദ്ധി, ശരീരസുഖം, ഭക്ഷണ സുഖം, സത്സന്താന ഭാഗ്യം, ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്വരച്ചേർച്ച എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ശുക്രന്റെ ഉച്ചബലം അനുസരിച്ചു ഗുണഫലം ഉണ്ടാവും. അല്ലാത്തപക്ഷം അന്യസ്ത്രീ ബന്ധം ആരോപിക്കപ്പെടാൻ സാധ്യതയുണ്ട്. ഉപയോഗിക്കുന്ന വാക്കുകൾ വളരെയധികം ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും കലഹങ്ങൾക്കും സാധ്യതയുണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ബന്ധുക്കളുമായും ഭാര്യാഭർത്താക്കന്മാർ തമ്മിലും അഭിപ്രായ വ്യത്യാസവും കലഹവുമുണ്ടാകാതെ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. ത്വക്ക് രോഗങ്ങൾ ശല്യം ചെയ്തേക്കാം
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ പുരോഗതി നേടാനും സാധ്യതയുണ്ട്. കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ ലഭിക്കാനും മുടങ്ങിക്കിടന്ന പ്രോജക്ടുകൾ പുനരാരംഭിക്കാനും സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. വാഹന ഭാഗ്യം ലഭിക്കും. പുണ്യതീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ജോലിസ്ഥലത്തും കുടുംബാംഗങ്ങളുടെ ഇടയിലും ചില അപവാദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അവയെ ശാന്തതയോടെയും വിവേകത്തോടെയും നേരിടാൻ ശ്രദ്ധിക്കുക. സാമ്പത്തിക ആരോഗ്യത്തിൽ കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ദുരിതം ഉണ്ടാകുവാൻ ഇടയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ശാരീരികമായും മാനസികമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരും. ഈശ്വരകൃപയാൽ അതിനെ എല്ലാം അതിജീവിക്കാൻ സാധിക്കും ആരോഗ്യകാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കുക. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഉന്നത സ്ഥാന പ്രാപ്തി, ബിസിനെസ്സിൽ പുരോഗതി, തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, അപ്രതീക്ഷിതമായി ഉന്നതരായ ജനങ്ങളുമായി കണ്ടുമുട്ടാൻ അവസരം എന്നിവ ഫലത്തിൽ വരാം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ചാരവശാൽ ശുക്രന്റെ അനുകൂലസ്ഥിതി ദോഷഫലകുറയ്‌ക്കും എങ്കിലും ചിലർക്ക് ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം-കലഹം, തലവേദന, കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം, ത്വക്ക് രോഗം, കാര്യതടസം, എന്നിവ ഫലത്തിൽ വരാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, സാമ്പത്തീക ഉന്നതി, ഭാഗ്യാനുഭവങ്ങൾ, സ്ഥാനപ്രാപ്തി, സമ്മാനങ്ങൾ ലഭിക്കുവാനും ആഭരണ ലാഭവും ചിലർക്ക് ഫലത്തിൽ വരാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അന്യസ്ത്രീ ബന്ധം, രോഗാദി ദുരിതങ്ങൾ അലട്ടുക, വരവിൽ കവിഞ്ഞ ചെലവ്, അമിതാഡംബരപ്രിയത്വം എന്നിവക്ക് സാധ്യത.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ശയനസുഖം, ബന്ധുജന സമാഗമം, പ്രേമ കാര്യങ്ങളിൽ തീരുമാനം ആകുക, പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാൻ അവസരം എന്നിവ ഫലത്തിൽ വരാം.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)