സൂര്യനെ കുറിച്ച് ആഴത്തിൽ പഠിക്കാം, ഇരട്ട പേടകങ്ങളുമായി കുതിച്ചുയർന്ന് പിഎസ്എൽവി സി -59 ; ആകാശം തൊട്ട പ്രോബ-3 ദൗത്യത്തെ കുറിച്ചറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യനെ കുറിച്ച് ആഴത്തിൽ പഠിക്കാം, ഇരട്ട പേടകങ്ങളുമായി കുതിച്ചുയർന്ന് പിഎസ്എൽവി സി -59 ; ആകാശം തൊട്ട പ്രോബ-3 ദൗത്യത്തെ കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 06:27 pm IST
Facebook
Twitter
WhatsAppTelegram

സൂര്യന്റെ പുറംപാളിയായ കൊറോണയെ കുറിച്ചൊരു പഠനം, അതാണ് പ്രോബ – 3 ദൗത്യം. പ്രോബാസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് പ്രോബ എന്ന വാക്യമുണ്ടായത്. ‘ശ്രമിക്കാം’ എന്നാണ് പ്രോബാസ് അർത്ഥമാക്കുന്നത്. ലാറ്റിൻ വാക്ക് പോലെ നാം ശ്രമിച്ചു, വിജയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ നിന്ന് ഇസ്രോയുടെ പിഎസ്എൽവി സി- 59 റോക്കറ്റ് കുതിച്ചുയർന്നപ്പോൾ ഭാരതീയരുടെ അഭിമാനം ആകാശത്തോളം ഉയർന്നു.

സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാ​ഹ്യഭാ​ഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പാളിയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3 ദൗത്യം ലക്ഷ്യമിടുന്നത്. കൊറോണാ​ഗ്രാഫ്, ഒക്യുൽറ്റർ എന്നീ രണ്ട് ഉപ​ഗ്രഹങ്ങളുമായാണ് പിഎസ്എൽവി സി- 59 റോക്കറ്റ് കുതിച്ചത്. കൃത്രിമമായി സൂര്യ​ഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെ കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 550 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം.

ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന രീതിയിൽ മുഖാമുഖമായി ഉപ​ഗ്രഹങ്ങൾ സ‍ഞ്ചരിക്കും. ഇതിനായി 150 മീറ്റർ അകലം പാലിച്ചുകൊണ്ടാണ് ഉപ​ഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. ഒരു ഉപ​ഗ്രഹം മറ്റൊരു ഉപ​​ഗ്രഹത്തിൽ നിഴൽ വീഴ്‌ത്തുന്നതോടെ സൂര്യ​ഗ്രഹണം ദൃശ്യമാകും. തുടർന്ന് നടത്തുന്ന പഠനം സൂര്യനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്നു.

ഏറ്റവും ഉയരത്തിൽ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായിരിക്കും ഇവയെ സ്ഥാപിക്കുക. ഭ്രമണപഥത്തിന്റെ കുറ‍‍ഞ്ഞദൂരം 600 കിലോമീറ്ററും കൂടിയ ദൂരം 60,000 കിലോമീറ്ററുമാണ്. 1000 കിലോമീറ്റർ ഉയരത്തിലായിരിക്കും ഉപ​ഗ്രഹങ്ങളെ ആദ്യ ഘട്ടത്തിൽ എത്തിക്കുക. രണ്ട് വർഷമാണ് ഇതിന്റെ കാലാവധി കണക്കാക്കുന്നത്.

ഐഎസ്ആർഒയുടെ കൊമേഴ്സ്യൽ വിഭാ​ഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നാണ് പ്രോബ -3 ദൗത്യം നയിച്ചത്. പിഎസ്എൽവി സി 59 -ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായതായി ഇസ്രോ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. പ്രോബ- 3 ബഹിരാകാശ മേഖലയുടെ വളർച്ചയ്‌ക്ക് വേണ്ടി മാത്രമല്ല, ബഹിരാകാശ ശാസ്ത്രജ്ഞരാകാൻ ആ​ഗ്രഹിക്കുന്നവർക്കും ശാസ്ത്രലോകത്തോട് താത്പര്യമുള്ളവർക്കും പ്രചോദനകരമാണ്.

Tags: European Space AgencyISRO Proba 3Spacecraftisro
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies