ബംഗ്ലാദേശ് കറൻസി നോട്ടുകളിൽ നിന്ന് ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം ഒഴിവാക്കി ഇടക്കാല സർക്കാർ; പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശ് കറൻസി നോട്ടുകളിൽ നിന്ന് ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം ഒഴിവാക്കി ഇടക്കാല സർക്കാർ; പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 07:06 am IST
FacebookTwitterWhatsAppTelegram

ധാക്ക: ബംഗ്ലാദേശ് വിമോചനസമരത്തിന്റെ മുന്നണിപ്പോരാളിയായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം കറൻസി നോട്ടുകളിൽ നിന്ന് മായ്‌ക്കാനുള്ള നടപടികള്‍ക്ക്‌
തുടക്കമിട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്ത് നീക്കി ഒരു മാസത്തിനുള്ളിൽ തന്നെ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക നേതാക്കളിലൊരാളുമാണ് ഷെയ്ഖ് മുജീബുർ റഹ്‌മാൻ.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നിർദ്ദേശപ്രകാരം ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം ഒഴിവാക്കിക്കൊണ്ട് 20, 100, 500, 1000 എന്നിവയുടെ ബാങ്ക് നോട്ടുകൾ അച്ചടിക്കുകയാണെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജ്യത്ത് നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ച പ്രക്ഷോഭത്തിന്റെ ചിത്രം ഉൾപ്പെടെ നോട്ടിൽ ഇടം പിടിക്കുമെന്നാണ് വിവരം.

മുഹമ്മദ് യൂനുസിന്റെ ഓഫീസിൽ നിന്നും ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം എടുത്തുകളഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പുതിയ നോട്ടുകളിൽ നിന്നും മുജീബുർ റഹ്‌മാന്റെ ചിത്രം ഒഴിവാക്കുന്നത്. ജൂലൈയിൽ നടന്ന പ്രക്ഷോഭത്തിന്റെ ചിത്രങ്ങൾക്ക് പുറമെ ബംഗ്ലാദേശിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രതീകങ്ങളും, ഗ്രാഫിറ്റികളും പുതിയ നോട്ടിൽ ഉണ്ടാകുമെന്നാണ് സെൻട്രൽ ബാങ്ക് അറിയിച്ചിരിക്കുന്നത്.

പുതിയ നോട്ടുകളുടെ അച്ചടി നല്ലൊരു ശതമാനം പൂർത്തിയായിട്ടുണ്ടെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ ഇവ ജനങ്ങളിലേക്ക് എത്തിക്കുമെന്നും ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടറായ ഹുസ്‌നേര ശിഖ അറിയിച്ചു. ആദ്യ ഘട്ടത്തിൽ നാല് നോട്ടുകളുടെ രൂപരേഖയ്‌ക്ക് മാത്രമാണ് മാറ്റം വരുത്തുന്നത്. ഘട്ടംഘട്ടമായി ബാക്കിയുള്ള എല്ലാ നോട്ടുകളിലും മാറ്റം കൊണ്ടുവരുമെന്നും ഹുസ്‌നേര അറിയിച്ചു.

Tags: bangladeshCurrency NotesSheikh Mujibur Rahman's imageMuhammad Yunus-led interim government
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies