വഖ്ഫിൻ്റെ കടന്നുകയറ്റം; 115 വർഷം പഴക്കമുള്ള കോളേജിൽ അനധികൃതമായി മസ്ജിദ്; പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് അണിനിരന്ന് നൂറുകണക്കിന് വിദ്യാർ‌ത്ഥികൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖ്ഫിന്റെ കടന്നുകയറ്റം; 115 വർഷം പഴക്കമുള്ള കോളേജിൽ അനധികൃതമായി മസ്ജിദ്; പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് അണിനിരന്ന് നൂറുകണക്കിന് വിദ്യാർ‌ത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 06:39 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: 115 വർഷം പഴക്കമുള്ള വാരാണസിയിലെ ഉദയ് പ്രതാപ് കോളേജ് വളപ്പിലെ മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് അണിനിരന്ന് നൂറുക്കണക്കിന് വിദ്യാർത്ഥികൾ. മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 500-ഓളം വിദ്യാർത്ഥികൾ ജയ് ശ്രീറാം മുഴക്കിയാണ് കോളേജ് ​ഗേറ്റിന് മുൻപിൽ ഒത്തുകൂടിയത്. എന്നാൽ പൊലീസ് വിദ്യാർത്ഥികളെ അകത്തേക്ക് കടത്തിവിടാതിരുന്നത് പ്രതിഷേധത്തിന് കാരണമായി.

പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ കോളേജിലേക്ക് കയറാൻ ശ്രമം നടത്തിയെന്നും അത് തടയുകയാണുണ്ടായതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. കോളേജിന് ചുറ്റും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജിൽ ഹനുമാൻ ചാലിസ പാരായണം ചെയ്തതെന്ന് ആരോപിച്ച് പ്രതിഷേധം അരങ്ങേറി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസം. മസ്ജിദിൽ നമസ് അർപ്പിക്കാൻ കഴിയുമെങ്കിൽ ഹനുമാൻ ചാലിസ പരായണത്തിനും അനുവാദമുണ്ടാകണമെന്ന് പൂർവ വിദ്യാർത്ഥിയും യൂണിയൻ നേതാവുമായ വിവേകാനന്ദ് സിംഗ് ആവശ്യപ്പെട്ടു.

വഖ്ഫിന്റെ കഴുകൻ കണ്ണുകൾ ഉദയ് പ്രതാപ് കോളേജിനെയും വളഞ്ഞിട്ടുണ്ട്. 115 വർഷം പഴക്കമുള്ള കോളേജിലെ മസ്ജിദും സമീപ പ്രദേശങ്ങളും വഖ്ഫിൻ്റേതാണെന്നാണ് അവകാശവാദം. 2018-ലാണ് ഇത് സംബന്ധിച്ച് സുന്നി സെൻട്രൽ വഖ്ഫ് ബോർഡ് കോളേജിന് നോട്ടീസ് നൽകിയത്. എന്നാൽ ഇത് 2021-ൽ റദ്ദാക്കുകയും ചെയ്തു. വഖ്ഫ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്നും കോളേജ് അനധികൃതമായി നിർമിച്ചതാണെന്നുമാണ് വഖ്ഫ് ബോർഡിന്റെ അവകാശവാദം. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

കോളേജിന്റെ സ്വത്ത് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അത് വാങ്ങാനും വിൽക്കാനും കഴിയില്ലെന്നും ചൂണ്ടിക്കാട്ടി അന്നത്തെ കോളേജ് സെക്രട്ടറി നോട്ടീസിന് മറുപടി നൽകിയിരുന്നുവെന്ന് കോളേജ് പ്രിൻസിപ്പൽ ഡികെ സിംഗ് പറഞ്ഞു.100 ഏക്കറിലേറെയായി വ്യാപിച്ച് കിടക്കുന്ന കോളേജിൽ 17,000-ത്തിലധികം പേരാണ് പഠിക്കുന്നത്.

Tags: mosqueWaqfRuckusVaranasi’s UP collegeUday Pratap College campus
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies