കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ പ്രതിയുടെ ആക്രമണം: തടവുകാർക്കും ഉദ്യോഗസ്ഥർക്കും പരിക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ പ്രതിയുടെ ആക്രമണം: തടവുകാർക്കും ഉദ്യോഗസ്ഥർക്കും പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 07:19 am IST
Facebook
Twitter
WhatsAppTelegram

കൊട്ടാരക്കര: കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ പ്രതിയുടെ ആക്രമണത്തിൽ തടവുകാർക്കും ഉദ്യോഗസ്ഥർക്കും പരിക്ക്.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും ജീവപര്യന്തം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ള പന്മന പള്ളത്ത് പടീറ്റതിൽ ശ്രീകുമാർ (40) ആണ് സഹതടവുകാരെ കുപ്പിച്ചില്ല് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ജയിൽ ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തത്.

ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ സഹ തടവുകാരായ എം.മനു (36), ജയിൻ സാം (31), അസി. പ്രിസൺ ഓഫീസർമാരായ ധനേഷ് കുമാർ (31), രാമചന്ദ്രൻ (36) എന്നിവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് ജയിൽ അധികൃതരുടെ ഭാഷ്യം ഇങ്ങിനെയാണ്‌ : പിടിച്ചുപറിക്കേസിൽ പുനലൂരിൽ അറസ്റ്റിലായ ശ്രീകുമാറിനെ കഴിഞ്ഞ 17-നാണ് കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തിച്ചത്. ജയിലിൽ എത്തിയ നാൾമുതൽ ഇയാൾ സഹതടവുകാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്യുമായിരുന്നു. വ്യാഴാഴ്ച രാത്രി സഹതടവുകാരനായ രാജേഷിനെ ശ്രീകുമാർ മർദിച്ചിരുന്നു.

അക്രമത്തെ തുടർന്ന് ഇയാളെ കഴിഞ്ഞദിവസം എഫ്-സെല്ലിലേക്കു മാറ്റി. സെല്ലിനുള്ളിൽ വെച്ച് ഇയാൾ മനു എന്ന തടവുകാരനെ മർദിക്കുകയും കൈയിൽ കരുതിയിരുന്ന കുപ്പിച്ചില്ലുമായി കഴുത്തിലും ദേഹത്തും വരയുകയും ചെയ്തു. തടയാൻ ശ്രമിച്ച അസി. പ്രിസൺ ഓഫീസർമാരെയും മറ്റു തടവുകാരെയും മർദിച്ചു. ജയിൽ ഉദ്യോഗസ്ഥരെ ചവിട്ടുകയും യൂണിഫോം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തു . ഒടുവിൽ കൂടുതൽ ഉദ്യോഗസ്ഥരും തടവുകാരും ചേർന്ന് ശ്രീകുമാറിനെ കീഴടക്കുകയായിരുന്നു.

കൊടി സുനിയുടെ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ടയാളാണ് ശ്രീകുമാർ. ഇയാൾ മാവേലിക്കരയിൽ പോലീസുകാരെ കുത്തിയ കേസിൽ പ്രതിയാണെന്നും സെൻട്രൽ ജയിലിൽ ഉൾപ്പെടെ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്നും ജയിൽ അധികൃതർ പറയുന്നു. സംഭവത്തെക്കുറിച്ച് ജയിൽ ഡി.ജി.പി.ക്ക് സൂപ്രണ്ട് റിപ്പോർട്ട് നൽകി.കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി.

Tags: kottarakkaraAttack Inside Jail
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies