മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
സർവ്വ കാര്യവിജയം, ധനലാഭം, മനസുഖം, കീർത്തി, ശരീര സുഖം, വിവാഹ ഭാഗ്യം, കുടുബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉള്ളവർക്ക് അതൊക്കെ മാറി രമ്യതയിലും സ്വരുമയിലും കഴിയുവാനും ഇക്കാലത്തു യോഗമുണ്ടാകുന്നതാണ്
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം, ആടയാഭരണ അലങ്കാര വസ്‌തുക്കളുടെ വർദ്ധനവ്, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്കു ഉയർച്ച, നിനച്ചിരിക്കാതെ വിചാരിക്കുന്ന കാര്യം നടക്കുക എന്നിവ ഫലത്തിൽ വരും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കറുത്തപക്ഷത്തിൽ ജനിച്ചവർക്ക് കൃഷി നാശം-പക്ഷി മൃഗാദികൾ മൂലം നാശം, കബളിപ്പിക്കൽ സ്വഭാവം, തൊഴിൽ ക്ലേശങ്ങൾ, നേത്ര രോഗം, അന്യജനങ്ങളിൽ നിന്നും ദോഷഫലങ്ങൾ, ഉദര രോഗം , എന്നിവക്ക് സാധ്യത.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
മനോനില തെറ്റുന്ന അവസ്ഥ, സകലത്തിലും നിർഭാഗ്യം, മാനഹാനി-അപമാനം, നിനച്ചിരിക്കാത്ത സമയത്തു ആപത്ത്, രോഗങ്ങൾ, കേസുകളും വഴക്കുകളും, അനാവശ്യ ചെലവുകൾ എന്നിവയും ചിലർക്ക് ഫലത്തിൽ വരാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
സ്വത്ത് സംബന്ധിച്ചു ഉള്ള തർക്കം ഒത്തുതീർപ്പാകുക, വ്യാപാര-ബിസിനസ്സ് പുരോഗതി, ധനലാഭം, വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുക, ഭക്ഷണ സുഖം, പുണ്യ-തീർത്ഥ സ്ഥല സന്ദർശനത്തിനും സാധ്യത.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ധനനേട്ടം, തൊഴിൽ വിജയം, വിവാഹ സമയം അനുകൂലം, സ്ത്രീകളുമായി അടുത്തു ഇടപെഴകാൻ അവസരം, കീർത്തി എന്നിവ ഫലത്തിൽ വരാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
പരാശ്രയം ഉണ്ടാകേണ്ട അവസ്ഥ, വാതരോഗം, ഉദര സംബന്ധമായി അസുഖങ്ങൾ കൂടുന്ന സമയം ആണ്. എന്നാൽ ചിലർക്ക് ഈശ്വരാനുഗ്രഹം, ഭക്ഷണ സുഖം എന്നിവ ഫലത്തിൽ വരാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഷെയർ മാർക്കറ്റിൽ പ്രവർത്തിക്കുന്നവർക്കു വളരെ അധികം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ധന നഷ്ട്ടം ഉണ്ടാവും. ബന്ധു ജനങ്ങളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വിദേശ യാത്ര-വാസം, വിദ്യാ പുരോഗതി, തൊഴിൽ വിജയം, ധനഭാഗ്യയോഗം, ഭാര്യാ – ഭർതൃ ഐക്യം, ചിന്താശേഷി ഭക്ഷണ സുഖം,എന്നിവ അനുഭവത്തിൽ വരും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, വിവാഹം മാറി പോകുക, ശത്രുഭയം, വ്യപാരപരാജയം ,മാനസീക ബുദ്ധിമുട്ടുകൾ, അലസത, ധന നഷ്ട്ടം എന്നിവ ഫലത്തിൽ വരാം
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കുടുബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, ധനലാഭം, ശയനസുഖം, എവിടെയും മാന്യത, മനഃസന്തോഷം എന്നിവ ഫലത്തിൽ വരാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. മുറിവ്, ചതവ്, ഒടിവ് ,അന്യസ്ത്രീ ബന്ധം ഉണ്ടാവാൻ സാധ്യത, സൂക്‌ഷിച്ചു കൈകാര്യം ചെയ്യുക. ഉന്നത ജനങ്ങളിൽ നിന്നോ ഗവണ്മെന്റ് സംബന്ധമായോ പ്രശ്നങ്ങൾ ഉണ്ടാകും
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)