ബിജെപി വിട്ടപ്പോൾ ഒരാൾ പോലും സന്ദീപിനൊപ്പം വന്നില്ല; അയാളെയാണ് ​കെട്ടി എഴുന്നള്ളിച്ച് നടക്കുന്നത്; KPCC ജന. സെക്രട്ടറി സ്ഥാനം നൽകുന്നതിൽ വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി വിട്ടപ്പോൾ ഒരാൾ പോലും സന്ദീപിനൊപ്പം വന്നില്ല; അയാളെയാണ് ​കെട്ടി എഴുന്നള്ളിച്ച് നടക്കുന്നത്; KPCC ജന. സെക്രട്ടറി സ്ഥാനം നൽകുന്നതിൽ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 04:11 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ബിജെപി വിട്ട സന്ദീപ് വാര്യരെ കെപിസിസി ജനറൽ സെക്രട്ടറി ആക്കാനുള്ള നീക്കം കോൺഗ്രസിൽ ശക്തമാകുന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി മുൻ എഐസിസി അംഗം വിജയൻ പൂക്കാടൻ. സന്ദീപ് വാര്യർ ഒരു കഴിവും ഇല്ലാത്തയാളാണ്, എന്നാൽ സന്ദീപിനെ വലിയ ആളാണെന്ന പോലെ പാർട്ടി കെട്ടിയെഴുന്നള്ളിച്ച് നടക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നുവെന്ന് വിജയൻ പൂക്കാടൻ പറഞ്ഞു.

ബിജെപിയിൽ നിന്ന് ഒരാളെപ്പോലും കൂടെ കൊണ്ടുവരാൻ സന്ദീപിന് കഴിഞ്ഞിട്ടില്ല. ബിജെപിക്ക് സന്ദീപിനെ വേണ്ടായിരുന്നു, അതുകൊണ്ടാണ് കെ.സുരേന്ദ്രൻ ഉൾപ്പെടെ പിടിച്ചു നിർത്താതിരുന്നത്. ഇത് മനസ്സിലാക്കാതെയാണ് സന്ദീപിനെ പാർട്ടി എഴുന്നള്ളിച്ച് കൊണ്ടുനടക്കുന്നതെന്നും കെപിസിസി സ്ഥാനം നൽകാൻ കഴിവുള്ള നിരവധിപേർ പാർട്ടിയിൽ വേറെയുണ്ടെന്നും വിജയൻ പൂക്കാടൻ ജനംടിവിയോട് പറഞ്ഞു.

സന്ദീപ് കോൺഗ്രസിലേക്ക് വന്നത് പാലക്കാട് തെരഞ്ഞെടുപ്പിൽ ഗുണമല്ല, ദോഷമാണ് ചെയ്തത്. ബിജെപി പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും കുറവ് ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. എംടി രമേഷോ, വി.മുരളീധരനോ, ശ്രീധരൻപിളളയോ വന്നാൽ ബഹുമാനിക്കാൻ തോന്നും. എന്നാൽ സന്ദീപ് ആരാണ്? പാർട്ടി പാർട്ടിയുടെ വില പൊതുജനങ്ങളുടെ മുന്നിൽ കളയരുതെന്നും വിജയൻ പൂക്കാടൻ പറഞ്ഞു. സന്ദീപ് വാര്യർ വിഷയം താൻ ഫെയ്സ്ബുക്കിൽ കുറിച്ചപ്പോൾ ഒരു പ്രത്യേക വിഭാഗം ആക്രമണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അതൊന്നും താൻ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: CongressBJPSandeep Varier
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies