വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഇതിനെയൊക്ക തള്ളിക്കളഞ്ഞ് താര ജോഡികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഒരു വിവാഹ സ്വീകരണത്തിലാണ് ദമ്പതികൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതും ചിത്രങ്ങൾക്ക് പോസ് ചെയ്തതും. ഇതോടെ തത്ക്കാലത്തേക്കെങ്കിലും വിവാഹമോചന വാർത്തകൾ കെട്ടടങ്ങുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
അതേസമയം ഇത് വെറുമൊരു നാടകമെന്ന് വാദിക്കുന്നവരും സോഷ്യൽ മീഡിയയിൽ കുറവല്ല. നേരത്തെ മകൾ ആരാധ്യയുടെ ജന്മദിന ആഘോഷങ്ങളിലും ഐശ്വര്യയെയും അഭിഷേകിനെയും ഒരുമിച്ച് കണ്ടിരുന്നില്ല. ഇരുവരും വേവ്വേറയാണ് പങ്കെടുത്തതെന്നും ആരോപണം ഉയർന്നു. എന്നാൽ ഇതിനൊപ്പം പ്രതികരിക്കാതിരിക്കാനാണ് ഐശ്വര്യയും അഭിഷേകും ശ്രദ്ധിച്ചത്.
അതേസമയം ദുബായിൽ നടന്ന ഗ്ലോബൽ വുമൺസ് ഫോറത്തിൽ പങ്കെടുത്തപ്പോൾ ഐശ്വര്യയുടെ പേരിൽ നിന്ന് ബച്ചനെ ഒഴിവാക്കിയതും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചനം ഒന്നുകൂടി ചൂടുപിടിച്ചത്. വിവാഹ ചടങ്ങിൽ ഐശ്വര്യയുടെ മാതാവ് ബ്രിന്ദ്യയും അനു രഞ്ജനുമുണ്ടായിരുന്നു. ഇവർ ഒന്നിച്ചുള്ള സെൽഫിയും പുറത്തുവന്നു. കറുപ്പ് നിറത്തിലെ വസ്ത്രങ്ങൾ അണിഞ്ഞാണ് ഐശ്വര്യയും അഭിഷേകും ചടങ്ങിനെത്തിയത്. ഇരുവരും വളരെയധികം സന്തോഷത്തിലായിരുന്നുവെന്നും ഫോട്ടോകൾ വ്യക്തമാക്കുന്നു.
Producer and entrepreneur Anu Ranjan shares a picture with #AishwaryaRai and #AbhishekBachchan at an event hosted by her, quashing separation rumours about the couple. pic.twitter.com/il4xXfOeEr
— Cinemania (@CinemaniaIndia) December 6, 2024