മഹാകുംഭമേളയ്ക്കായി 13,000 ട്രെയിനുകൾ; ഒരുക്കങ്ങൾ വിലയിരുത്തി അശ്വിനി വൈഷ്ണവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭമേളയ്‌ക്കായി 13,000 ട്രെയിനുകൾ; ഒരുക്കങ്ങൾ വിലയിരുത്തി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 11:23 pm IST
Facebook
Twitter
WhatsAppTelegram

പ്രയാഗ്‌രാജ്: മഹാകുംഭ മേളയിൽ ഭക്തരുടെ സൗകര്യാർത്ഥം13,000 ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 3,000 സ്പെഷ്യൽ ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. കുംഭ മേളയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ വാരാണസിയിൽ നിന്നും ട്രെയിൻ മാർഗം കേന്ദ്രമന്ത്രി പ്രയാഗ്‌രാജിൽ എത്തിയിരുന്നു. മേളയുമായി ബന്ധപ്പെട്ട് ഏകദേശം 1.5 മുതൽ 2 കോടിവരെ ഭക്തർ ട്രെയിൻ മാർഗം ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ജനുവരി 13-ന് പൗഷപൂർണിമ ദിനത്തിൽ ആരംഭിക്കുന്ന കുംഭമേള മഹാ ശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് സമാപിക്കും. പ്രയാഗ്‌രാജിലെ നോർത്ത് ഈസ്റ്റ് റെയിൽവേ, നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ എന്നിവയുടെ കീഴിലുള്ള നിരവധി സ്റ്റേഷനുകൾ കേന്ദ്രമന്ത്രി സന്ദർശിച്ചു. “തീവണ്ടികൾ വരുന്നതുവരെ ഭക്തർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഷനുകളിലെ ഹോൾഡിംഗ് ഏരിയകൾ വളരെ മികച്ചതാണ്. ഹോൾഡിംഗ് ഏരിയകളിലും ടിക്കറ്റുകളിലും കളർ കോഡിംഗ് ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ ഭക്തർക്ക് ആശയക്കുഴപ്പമുണ്ടാകില്ല” സ്റ്റേഷനുകൾ സന്ദർശിച്ച ശേഷം അശ്വിനി വൈഷ്ണവ് പറഞ്ഞു.

മൊബൈൽ യുടിഎസ് (അൺ റിസർവ്ഡ് ടിക്കറ്റ് സിസ്റ്റം) പ്രയാഗ്‌രാജിൽ ആദ്യമായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു പ്രയാഗ്‌രാജിലെ വിവിധ സ്റ്റേഷനുകളിലായി 48 പ്ലാറ്റ്‌ഫോമുകൾ കൂടാതെ 23-ലധികം ഹോൾഡിംഗ് ഏരിയകൾ നിർമ്മിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ 5,000 കോടിയിലധികം രൂപയാണ് മഹാ കുംഭത്തിനുള്ള ഒരുക്കങ്ങൾക്കായി ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.

Tags: RailwayprayagrajSpecial TrainsTrain ServicesMaha Kumbh 2025
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies