ദിവ്യാംഗനായ വിദ്യാർത്ഥിയെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിൽ ബന്ദിയാക്കി ആക്രമിച്ച സംഭവം; ഏഴാംനാൾ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവ്യാംഗനായ വിദ്യാർത്ഥിയെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിൽ ബന്ദിയാക്കി ആക്രമിച്ച സംഭവം; ഏഴാംനാൾ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 09:39 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ദിവ്യാംഗനായ വിദ്യാർത്ഥിയെ  എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിൽ ബന്ദിയാക്കി ആക്രമിച്ച സംഭവത്തിൽ ഒടുവിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ആക്രമണം നടന്ന് ഏഴാം നാളാണ് മന്ത്രി ആർ ബിന്ദു ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയത്. കോളേജ് ഉന്നത വിദ്യാഭ്യാസ ഡയറക്ടർ പി സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞ ദിവസം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്താൻ തയ്യാറാകാത്തതിനെതിരെ വിദ്യാർത്ഥി സംഘടനകൾ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണത്തിന് നിർദേശം നൽകിയത്.

കേസിൽ എസ്എഫ്‌ഐ നേതാക്കളായ നാല് പ്രതികളെ പിടികൂടാൻ പൊലീസിനും സാധിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ കേസിൽ പ്രതിയായതിനാൽ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന വിമർശനവും ശക്തമായിട്ടുണ്ട്. പ്രതികളുടെ വീടുകളിലെത്തിയ പൊലീസ് ഇവരോട് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ അതിന് ശേഷം മറ്റൊരു രീതിയിലും അന്വേഷണം മുന്നോട്ട് പോയിട്ടില്ല.

ഇതിനിടെ പരാതിക്കാരനായ വിദ്യാർത്ഥിയുടെ മൊഴിയെടുത്തെങ്കിലും കോളേജ് അച്ചടക്കസമിതി പ്രിൻസിപ്പലിന് റിപ്പോർട്ട് കൈമാറിയിട്ടില്ല. പ്രതികളുടെ വിശദീകരണം ലഭിക്കാത്തതാണ് റിപ്പോർട്ട് കൈമാറുന്നതിന് താമസം വരുന്നതിന് കാരണമെന്നാണ് സമിതി ചെയർമാന്റെ വിശദീകരണം. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരുങ്കുളം മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനാണ് എസ്എഫ്‌ഐ നേതാക്കളുടെ മർദ്ദനമേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്‌സലിനേയും ഇവർ ആക്രമിച്ചിരുന്നു. അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ ചവിട്ടിയ പ്രതികൾ ഇരുമ്പുകമ്പി ഉപയോഗിച്ച് തലയ്‌ക്കടിക്കുകയും ചെയ്തിരുന്നു.

Tags: SFIuniversity college
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies