ലോകത്തിലെ ഏറ്റവും പ്രായമേറിയ നവദമ്പതികൾ; 100 വയസ്സുകാരന് 102കാരി വധു; വിവാഹത്തിന് ചുക്കാൻ പിടിച്ച് കൊച്ചുമകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും പ്രായമേറിയ നവദമ്പതികൾ; 100 വയസ്സുകാരന് 102കാരി വധു; വിവാഹത്തിന് ചുക്കാൻ പിടിച്ച് കൊച്ചുമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 11:58 am IST
FacebookTwitterWhatsAppTelegram

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നത് നമ്മളെല്ലാവരും എപ്പോഴും കേൾക്കുന്ന കാര്യമാണ്. അതേപോലെ പ്രണയം ഒരു മനുഷ്യനെ ചെറുപ്പക്കാരനാക്കുമെന്നും പറയാറുണ്ട്. അതേ അതിനി എത്ര വയസ്സായാലും ശരി തങ്ങളുടെ മനസിന് ചേർന്ന ഒരാൾ കിട്ടുകയാണെങ്കിൽ ആ വ്യക്തിയുടെ സാമിപ്യം നമ്മളിൽ വരുത്തുന്ന മാറ്റങ്ങൾ ചെറുതൊന്നുമല്ല. അത്തരത്തിൽ പ്രണയിച്ച് വിവാഹിതരായ ഒരു ദമ്പതികളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ ശ്രദ്ധ നേടുന്നത്.

പ്രായം ഒരു തടസ്സമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തന്നെയാണ് അദ്ദേഹം തെളിയിച്ചിരിക്കുന്നത്. 100 വയസ്സുകാരനായ ബെർണി ലിറ്റ്മാന് തന്റെ വധുവായി കണ്ടെത്തിയത് ഒരു 102കാരിയെ ആണ്. മർജോരി ഫിറ്റർമാൻ എന്നാണ് ബെർണിയുടെ വധുവിന്റെ പേര്. ഫിലാഡൽഫിയ സ്വദേശികളാണ് ഇരുവരും. വയസ്സാംകാലത്തെ പ്രണയം ഗിന്നസ്ബുക്കിൽ ഇടം നേടിയതോടെയാണ് മാദ്ധ്യമങ്ങളും ഇരുവരേയും ശ്രദ്ധിച്ചത്. ലോകത്തിലെ ഏറ്റവും പ്രായമേറിയ നവദമ്പതികൾ എന്ന റെക്കോർഡാണ് ബെർണിയപം മർജോരിയും നേടിയത്.

ഒൻപത് വർഷങ്ങൾക്ക് മുൻപ് മുതിർന്ന പൗരന്മാർക്കുള്ള താമസസ്ഥലത്ത് വച്ചാണ് ബെർണിയും മർജോരിയും പരിചയപ്പെടുന്നത്. ബെർണിയുടെ ഭാര്യയും മർജോരിയുടെ ഭർത്താവും മരിച്ചതോടെയാണ് ഈ സ്ഥലത്ത് ഇവർ എത്തുന്നത്. ആദ്യം ഇരുവരും സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. ഈ വർഷം മെയ് 19ന് മർജോരിയെ ബെർണി വിവാഹം ചെയ്തു. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. മറ്റൊരു രസകരമായ കാര്യം പഠനകാലത്ത് പെൻസിൽവാനിയ സർവകലാശാലയിൽ ഇരുവരും ഏതാണ്ട് ഒരേകാലത്താണ് പഠിച്ചത്. എന്നാൽ ഒരിക്കൽ പോലും പരസ്പരം കണ്ടിട്ടില്ല. നൂറ് വയസ്സിന് ശേഷമുള്ള ഈ കല്യാണത്തിന് ചുക്കാൻ പിടിച്ചത് ബെർണിയുടെ കൊച്ചുമകളായ സാറയാണ്. അവരുടെ സന്തോഷം മറ്റുള്ളവരുടെ കൂടി ജീവിതത്തിന് വെളിച്ചമേകുന്നതാണെന്നാണ് സാറ പറയുന്നത്.

Tags: guiness record100-Year-Old GroomMarries 102-Year-Old Bride
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies