മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട സമയം; എന്താണ് ഹരിവാസരം ? ; ഗുരുവായൂർ ഏകാദശിയിലെ ഹരിവാസരംഎപ്പോൾ മുതൽ എപ്പോൾ വരെ ?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട സമയം; എന്താണ് ഹരിവാസരം ? ; ഗുരുവായൂർ ഏകാദശിയിലെ ഹരിവാസരംഎപ്പോൾ മുതൽ എപ്പോൾ വരെ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 01:57 pm IST
Facebook
Twitter
WhatsAppTelegram

ഭഗവാൻ മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട വ്രതമാണ് ഏകാദശി. സർവ്വപാപഹരമായ ഈ വ്രതം അതീവ ശ്രദ്ധാഭക്തിയോടെ അനുഷ്ഠിച്ചാൽ രോഗശാന്തി, മനഃശാന്തി, കുടുംബ സ്വസ്ഥത, ആയുരാരോഗ്യം, സമ്പത്ത്, കീർത്തി, ശത്രുനാശം, സന്താന സൗഭാഗ്യം എന്നിവ പ്രദാനം ചെയ്യും എന്നതാണ് വിശ്വാസം.

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ കണക്കാക്കുന്ന തിഥി അനുസരിച്ചാണ് ഏകാദശി വ്രത ദിനം സ്വീകരിക്കുന്നത്. ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു തിഥികൾ ആണ് ഏകാദശി വ്രതത്തിൽ സംബന്ധിക്കുന്നത്. ഈ തിഥികൾ വരുന്ന പൂർണ്ണ ദിവസങ്ങളിൽ ആണ് ഏകാദശി വ്രതം എടുക്കേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമിക്ക് ആരംഭിച്ച് ദ്വാദശിക്ക് പാരണവീടലോടെയാണ് വൃതം അവസാനിക്കുന്നത്.

 

ഇതും വായിക്കുക

ഗുരുവായൂർ ഏകാദശി ദിവസം ജപിക്കേണ്ട മന്ത്രങ്ങളും കീർത്തനങ്ങളും ഏതൊക്കെ ?……

 

ഏകാദശീ വ്രതകാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമാണ് ഹരിവാസരസമയം. വാസരം എന്നാൽ ദിനം അല്ലെങ്കിൽ സമയം എന്നർത്ഥം. ഹരിവാസരം എന്നാൽ വിഷ്‌ണുവിന്റെ സമയം. ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഹരിവാസരം.ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്.ഏതാണ്ട് 24 മിനിട്ടാണ് ഒരു നാഴിക. ചിലപ്പോൾ ഹരിവാസരം12 മണിക്കൂറിലധിക സമയം വരും

വ്രതമനുഷ്‌ഠിക്കുന്നവർ ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്‌ഠിക്കുന്നത് അത്യുത്തമം. ജപങ്ങളും ഈ സമയത്താണ് ചെയ്യേണ്ടത്.

ഇതും വായിക്കുക

ഗുരുവായൂർ ഏകാദശി : എങ്ങിനെ ആചരിക്കണം; വ്രതാനുഷ്ഠാനങ്ങൾ എങ്ങിനെ വേണം ?……

 

ഹരിവാസരസമയത്തിനു ശേഷം എപ്പോൾ വേണമെങ്കിലും പാരണവീടൽ നടത്താം. ദ്വാദശി കഴിയുന്നതിനു രണ്ടു നാഴിക (48 മിനറ്റ്) മുൻപേ പാരണവീട്ടി വ്രതം അവസാനിപ്പിക്കാം. ദ്വാദശി തിഥി ഉള്ളപ്പോൾ തന്നെ പാരണവീടൽ നടത്തണമെന്നാണ് പ്രമാണം. ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു ദിവസവും പകലുറക്കം നിഷിദ്ധമാണ്. ഏകാദശി ദിവസം മാത്രം വ്രതമെടുക്കുന്നവർക്ക് രാത്രിയിലും ഉറക്കം നിഷിദ്ധമാണ്.

മോക്ഷദാ ഏകാദശി എന്ന് പൊതുവെ അറിയപ്പെടുന്ന ഗുരുവായൂർ ഏകാദശിയിലെ ഹരിവാസര സമയം താഴെക്കൊടുക്കുന്നു,ഇക്കുറി ഡിസംബർ 11 ബുധനാഴ്ചയാണ് ഗുരുവായൂർ ഏകാദശി.

ഏകാദശി – ഏകാദശി ആരംഭിക്കുന്നത് 2024 ഡിസംബര്‍ 11 ന് , 03 .46 am മുതൽ 2024 ഡിസംബര്‍ 12 ന് , 01 .12 am വരെ

ഹരിവാസരം – 2024 ഡിസംബര്‍ 11 ന് , 07. 52 pm മുതൽ 2024 ഡിസംബര്‍ 12 ന്, 06. 32 am വരെ (ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത് ) . 2024 ഡിസംബര്‍ 12 ന്, 06. 32 am നു ശേഷം ആണ് പാരണ വീടേണ്ടത്.

Tags: guruvayur ekadashiguruvayur ekadashi 2024Harivasaram
Share
Tweet
SendShare

More News from this section

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies