സിറിയയിൽ ബഫർ സോൺ മറികടന്നിട്ടില്ല; അതിർത്തി ലംഘിച്ച് സൈന്യം ഡമാസ്‌കസിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രായേൽ പ്രതിരോധ സേന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിറിയയിൽ ബഫർ സോൺ മറികടന്നിട്ടില്ല; അതിർത്തി ലംഘിച്ച് സൈന്യം ഡമാസ്‌കസിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രായേൽ പ്രതിരോധ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 06:37 am IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: ഇസ്രായേൽ-സിറിയൻ അതിർത്തി മേഖല കടന്ന്, സൈന്യം ആക്രമണം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രായേൽ പ്രതിരോധ സേന. അസദ് ഭരണകൂടം വീണതിന് പിന്നാലെ ഇസ്രായേൽ അതിർത്തി കടന്ന് മുന്നേറുകയാണെന്ന തരത്തിൽ പ്രചരണം ശക്തമായിരുന്നു. ഇസ്രായേൽ പ്രതിരോധ സേന ഡമാസ്‌കസിലേക്ക് നീങ്ങിയെന്ന തരത്തിൽ ചില മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്നും ഐഡിഎഫ് വക്താവ് കേണൽ അവിച അദ്രി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഇസ്രായേലിന്റെ അതിർത്തി സംരക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും, അതിനായി ബഫർ സോണിനുള്ളിലും അതിർത്തിയോട് ചേർന്നുള്ള മേഖലകളിലുമായി ഐഡിഎഫ് സൈന്യം നിലയുറപ്പിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ ഡമാസ്‌കസിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഗ്രാമമായ ഖത്താനയിൽ ഇസ്രായേൽ സൈന്യം എത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഐഡിഎഫ് വക്താവിന്റെ പ്രതികരണം,

അസദ് ഭരണകൂടം വീണതിന് പിന്നാലെ സിറിയൻ വിമതർ അതിർത്തി മേഖലകളിലേക്ക് ആക്രമണം അഴിച്ചുവിടുന്നത് തടയുന്നതിന്റെ ഭാഗമായി കൂടുതൽ സൈനികരെ ഇസ്രായേൽ അതിർത്തി മേഖലകളിലായി വിന്യസിച്ചിട്ടുണ്ട്. 235 ച.കി.മീറ്ററിലായിട്ടാണ് ബഫർ സോൺ ഉള്ളത്. 1974ൽ ഇസ്രായേലും സിറിയയും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഐക്യരാഷ്‌ട്രസഭയുടെ ഡിസ്എൻഗേജ്മെന്റ് ഒബ്‌സർവർ ഫോഴ്സിന്റെ സേനയുമായി യോജിച്ചാണ് ഇസ്രായേലിന്റെ നീക്കം.

അതേസമയം അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സിറിയയിലേക്ക് ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന രാസായുധങ്ങളും ദീർഘദൂര മിസൈലുകളും സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയത്. ആയുധങ്ങളുടെ വിമതസേനയുടെ കൈവശം എത്താതിരിക്കുന്നതിന് വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിദിയോൻ സാർ പറഞ്ഞു.

Tags: Buffer ZoneFEATURED2The Israel Defense ForcesIsrael-Syrian border
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies