ടൊമാറ്റോ കെച്ചപ്പുണ്ടോ? പിച്ചള പാത്രം വെട്ടി തിളങ്ങും; പിന്നെ ഈ 7 ടിപ്സും മറക്കേണ്ട..
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ടൊമാറ്റോ കെച്ചപ്പുണ്ടോ? പിച്ചള പാത്രം വെട്ടി തിളങ്ങും; പിന്നെ ഈ 7 ടിപ്സും മറക്കേണ്ട..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 01:18 pm IST
Facebook
Twitter
WhatsAppTelegram

കാണാൻ തന്നെയൊരു അഴകും പൂർണതയുമാണ് പിച്ചള അഥവാ ഓട്ടുപാത്രങ്ങൾക്ക്. ഉരുളിയും നിലവിളക്കുമൊക്കെ എല്ലാ വീട്ടിലും ഉണ്ടാകും. എന്നാൽ അലുമിനിയം, സ്റ്റീൽ തുടങ്ങിയവയുടെ വരവോടെ ഇവയുടെ സ്ഥാനം വീടിന്റെ കോണിലേക്ക് മാറി. നിറം മങ്ങിയതാകും പലരും ഈ പാത്രങ്ങൾ പുറത്തെടുക്കാൻ മടിക്കുന്നത്. സിങ്ക്, ചെമ്പ് എന്നിവയുടെ സംയുക്തത്തിൽ നിർമിച്ച ലോഹമാണ് പിച്ചള. എളുപ്പത്തിൽ ക്ലാവ് പിടിക്കുമെന്നതാണ് പിച്ചളയുടെ പ്രശ്നം. എന്നാൽ ഇനി ആ മടി വേണ്ട.. ഈ ടിപ്സ് പരീക്ഷിച്ചോളൂ, ‌കറയൊക്കെ പമ്പ കടക്കും.

  1. പിച്ചള പാത്രങ്ങളിലെ അഴുക്ക് കളയാൻ ചൂടുവെള്ളത്തിൽ സോപ്പുപ്പൊടി ഇട്ടശേഷം അതിൽ മുക്ക് വയ്‌ക്കാം. മൃദുലമായ തുണി ഉപയോ​ഗിച്ച് തുടച്ചെടുക്കാം.
  2. ഒരു പിടി പുളി, മൂന്നാ-നാല് സ്പൂൺ ബേക്കിം​ഗ് സോഡ എന്നിവ ചൂടുവെള്ളത്തിൽ കലർത്തുക. ഇതിലേക്ക് ഓട്ടു പാത്രങ്ങൾ കുതിർത്ത് വയ്‌ക്കുക. പത്ത് മിനിറ്റിന് ശേഷം ഉരച്ച് കഴുകുക.
  3. നാരങ്ങാ നീരും ബേക്കിം​ഗ് സോഡയും കലർത്തി പാത്രത്തിന്റെ മങ്ങിയ ഭാ​ഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം മൃദുവായ തുണിയോ സ്പോഞ്ചോ ഉപയോ​ഗിച്ച് തുടയ്‌ക്കുക. ഈ പാത്രങ്ങൾ വെള്ളത്തിൽ കഴുകി തുടച്ചെടുക്കുക.
  4. ഒരു ഗ്ലാസ്സിൽ പകുതി വിനാഗിരി എടുത്ത്, ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത്, അതിൽ മാവുചേർത്ത് കുഴമ്പ് രൂപത്തിൽ ആകുന്നതുവരെ ഇളക്കുക. അതുകൊണ്ട് ഓട്ടുപാത്രങ്ങൾ തുടച്ച് പത്ത് മിനിറ്റ് വയ്‌ക്കുക. ചൂടുവെള്ളം കൊണ്ട് കഴുകി ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക.
  5. വിനാ​ഗിരിയും ഉപ്പും മാത്രം ഉപയോ​ഗിച്ചും പിച്ചള പാത്രങ്ങളിലെ കറ കളയാം. വിനാഗിരിയും ഉപ്പും തുല്യ അളവിൽ കലർത്തുക. തുണിയോ സ്പോഞ്ചോ മുക്കി പാത്രങ്ങളില്‌‍ തേച്ച് പിടിപ്പിക്കുക. തുടർന്ന് കഴുകിയെടുക്കാം.
  6. നാരങ്ങ നീര് മാത്രം ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കി പിച്ചളയുടെ തിളക്കം വീണ്ടെടുക്കാം. നാരങ്ങ നീര് കൊണ്ട് വൃത്തിയാക്കിയ ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ചു ഉണക്കുക.
  7. ടൊമാറ്റോ കെച്ചപ്പ് ഉപയോ​ഗിച്ചും കറ നീക്കം ചെയ്യാം. ചെറിയ അളവിൽ കെച്ചപ്പ് തേച്ച് പിടിപ്പിച്ച് 15 മിനിറ്റോളം വയ്‌ക്കുക. തുടർന്ന് നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കാം.
  8. ടൂത്ത് പേസ്റ്റും സഹായിക്കും. മങ്ങിയ ഭാ​ഗങ്ങളിൽ പേസ്റ്റ് തേച്ച് സ്പോഞ്ച് വച്ച് തുടയ്‌ക്കുക. തുടർന്ന് വെള്ളമൊഴിച്ച് കഴുകി ഉണക്കിയെടുക്കാം.
Tags: Brass VesselsCleaning tricks
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കടം തിരികെ തരാമെന്ന് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies