കൊച്ചി: പെരുമ്പാവൂർ നെടുങ്ങപ്രയിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം. നെടുങ്ങപ്ര സ്വദേശി ബേസിലിന്റെ മകൻ ജോഷ്വയാണ് മരിച്ചത്.
അച്ഛൻ ബേസിലിനൊപ്പം കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന്റെ പരിസരത്ത് വച്ചാണ് കുട്ടിയെ ടോറസ് ലോറി ഇടിക്കുകയും കയറിയിറങ്ങുകയും ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങളും ടോറസ് ലോറിയുടെ ഡ്രൈവറെയും സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.















