അല്ലു റിമാൻഡിൽ; 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് മജിസ്ട്രേറ്റ് കോടതി; ഹൈക്കോടതിയിൽ ഇടക്കാല ​ജാമ്യഹർജിയുടെ വാദം തുടരുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അല്ലു റിമാൻഡിൽ; 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് മജിസ്ട്രേറ്റ് കോടതി; ഹൈക്കോടതിയിൽ ഇടക്കാല ​ജാമ്യഹർജിയുടെ വാദം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 05:08 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: നടൻ അല്ലു അർജുൻ റിമാൻഡിൽ. പുഷ്പ 2ന്റെ പ്രീമിയർ ഷോയ്‌ക്കായി സന്ധ്യ തിയേറ്ററിലെത്തിയ അല്ലുവിനെ കാണാൻ ജനക്കൂട്ടം ഇരച്ചെത്തുകയും തുടർന്നുണ്ടായ തിരക്കിൽപ്പെട്ട് യുവതി മരിക്കുകയും ചെയ്ത കേസിലാണ് നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിലാണ് അല്ലു അർജുനെ ഹാജരാക്കിയത്.

അറസ്റ്റിനെതിരെ അല്ലു അർജുൻ നൽകിയ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും താരത്തെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അർജുന്റെ ജൂബിലി ഹൗസിലെ വസതിയിലെത്തി താരത്തെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കുന്നതിന് മുൻപായി നടന്റെ മെഡിക്കൽ പരിശോധനകൾ പൊലീസ് പൂർത്തിയാക്കിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകൾ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. മനപൂർവ്വമല്ലാത്ത നരഹത്യ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ നൽകിയ ഹർജി കോടതി പരിഗണിക്കുകയാണ്. തിയേറ്ററിലേക്ക് എത്തുന്ന കാര്യം തിയേറ്റർ അധികൃതരെ നേരത്തെ അറിയിച്ചിരുന്നുവെന്നും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതാണ് അപകടകാരണമെന്നും താരം വാദിച്ചു. സ്വന്തം സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ് തിയേറ്ററിലേക്ക് പോയതെന്നും ആരാധകരെ നിയന്ത്രിക്കേണ്ടത് പൊലീസാണെന്നും അല്ലുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി വാദിക്കുന്നത്.

Tags: Arrestallu arjunremandPushpa 2
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies