''കാറിന് പുറത്തിറങ്ങി കൈവീശി, ആളുകളെ നിയന്ത്രിക്കാൻ പറ്റാതായി''; അല്ലു അർജുനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് രേവന്ത് റെഡ്ഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”കാറിന് പുറത്തിറങ്ങി കൈവീശി, ആളുകളെ നിയന്ത്രിക്കാൻ പറ്റാതായി”; അല്ലു അർജുനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് രേവന്ത് റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 06:01 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊലീസുകാർ അവരുടെ ജോലിയാണ് ചെയ്തതെന്നും, നിയമം അതിന്റെ വഴിക്ക് പോകുമെന്നും രേവന്ത് റെഡ്ഡി പറയുന്നു. പുഷ്പ 2 സിനിമയുടെ പ്രിമിയർ ദിവസമുണ്ടായ തിരക്കിൽ യുവതി മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിലാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. അല്ലു അർജുന്റെ അറസ്റ്റ് വിവാദമായതോടെ തെലങ്കാന സർക്കാരിനെതിരെ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികളും വിവിധ സിനിമാ താരങ്ങളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് രേവന്ത് റെഡ്ഡി പൊലീസ് നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.

അല്ലു അർജുൻ വെറുതെ സിനിമ കണ്ട് ഇറങ്ങിപ്പോവുകയല്ല ചെയ്തതെന്നും, സിനിമ കാണാനെത്തിയവരെ വാഹനത്തിന് പുറത്തിറങ്ങി അഭിവാദ്യം ചെയ്തുവെന്നും രേവന്ത് റെഡ്ഡി പറയുന്നു. ” സന്ധ്യ തിയേറ്ററിലെത്തിയ ജനങ്ങളെ നിയന്ത്രിക്കാനായി പൊലീസുകാരേയും വിന്യസിച്ചിരുന്നു. അല്ലു അർജുൻ വെറുതെ സിനിമ കണ്ട് ഇറങ്ങിപ്പോവുകയല്ല ചെയ്തത്. കാറിന്റെ സൺറൂഫ് വഴി അവിടെ കൂടിയിരുന്നവരെ അഭിവാദം ചെയ്തു. ഇതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയും, തിക്കും തിരക്കും ഉണ്ടാവുകയും ചെയ്തത്.

നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകും. കേസിന്റെ അന്വേഷണത്തിൽ ആരും ഇടപെടില്ല. അല്ലു അർജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡി തന്റെ ബന്ധുവാണെങ്കിലും അല്ലു അർജുനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ കുടുംബത്തെ ഇടപെടുത്താൻ താൻ അനുവദിച്ചില്ലെന്നും” രേവന്ത് റെഡ്ഡി അവകാശപ്പെട്ടു. അതേസമയം കേസിൽ അറസ്റ്റിലായ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. അല്ലുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ഹൈദരാബാദ് നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

 

 

Tags: allu arjunrevanth reddyTelangana CMHyderabad's iconic Sandhya theatre
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies