ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
അപ്രതീക്ഷിതമായി ജീവിതത്തിൽ സന്തോഷങ്ങൾ വന്നു ചേരും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ബന്ധു ജനങ്ങളിൽ നിന്നും ഗുണങ്ങൾ പ്രതീക്ഷിക്കാം. ധനനേട്ടം, ആട-ആഭരണ-അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ശയനസുഖം എന്നിവ പ്രതീക്ഷിക്കാം. ബിസിനസ്സിൽ പുരോഗതി ഉണ്ടാവും, വളരെ നാളായി കിട്ടാതിരുന്ന ധനം കൈവശം വന്നു ചേരുന്ന സമയം ആണ്. മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നടക്കുന്ന കാലം കൂടിയാണ്. കോടതി കാര്യങ്ങളിൽ വിധി അനുകൂലമാകും. കീർത്തി, മനഃ സുഖം എന്നിവ പ്രതീക്ഷിക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തൊഴിൽ സംബന്ധമായി പുരോഗതി ഉണ്ടാവുന്ന വാരമാണ്. സർക്കാർ സംബന്ധമായി ഗുണാനുഭവങ്ങൾ ഉണ്ടാവും. എങ്കിലും ഉദര സംബന്ധമായി പ്രശ്നങ്ങൾ വരാതെ നോക്കണം. കേസ് വഴക്കുകൾ ഉണ്ടായാലും കോടതി വിധി അനുകൂലമായിരിക്കും. പിണങ്ങിയിരുന്ന ഭാര്യയും ഭർത്താവും വീണ്ടും ഒന്നിക്കാനുള്ള തീരുമാനം ഉണ്ടാവും. ശയനസുഖം, വിവാഹം നടക്കാനും നടത്തികൊടുക്കാനും അവസരം ഉണ്ടാവും. വളരെ കാലമായി ഉണ്ടായിരുന്ന പ്രേമം വിവാഹത്തിൽ എത്തിയേക്കും. ബന്ധുജന പ്രീതിയും ശരീര സുഖവും പ്രതീക്ഷിക്കാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കുടുംബ ജീവിതത്തിൽ സുഖം ലഭിക്കുക. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന വാരമാണ്. ധനപരമായി വളരെ നേട്ടങ്ങൾ കിട്ടുന്ന വാരമാണ്. സർക്കാർ സംബന്ധമായി ഗുണങ്ങൾ കിട്ടാൻ സാധ്യത ഉണ്ട്. സർക്കാർ ജോലിക്കു പരിശ്രമിക്കുന്നവർക്കു ജോലി സാധ്യത, കീർത്തി, കാര്യവിജയം എന്നിവ പ്രതീക്ഷിക്കാം. ബന്ധുജന സമാഗമം പ്രതീക്ഷിക്കാം. അമിത ആഡംബരപ്രിയം കൂടുന്ന വാരമാണ് അത് വഴി വരവിൽ കവിഞ്ഞ ചെലവ്, ചതിയിൽ പെടാതിരിക്കാൻ സൂക്ഷിക്കുക. ചിലർക്ക് പ്രേമകാര്യങ്ങളിൽ ആഗ്രഹ സഫലീകരണം പ്രതീക്ഷിക്കാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
അന്യജനങ്ങളെ സഹായിക്കാൻ ഉള്ള മാനസികാവസ്ഥ ഉണ്ടാകും എന്നാൽ തിരിച്ചു ദോഷഫലങ്ങൾ ഉണ്ടാവും. നിനച്ചിരിക്കാത്ത നേരത്തു അപമാനം ഉണ്ടാവുകയും അതുവഴി മാനസിക ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട വാരമാണ്. ശത്രുക്കളിൽ നിന്നും ദോഷഫലങ്ങൾ ഉണ്ടാവുന്ന കാലമാണ്. പട്ടാളത്തിൽ ജോലി ചെയുന്നവർക്കു ജോലി ഭാരം കൂടും. അപ്രീതീക്ഷിതമായ പല സംഭവവികാസങ്ങളും ഈ കാലയളവിൽ ഉണ്ടാവാം. ശരീരം ശോഷിക്കുക, കാര്യതടസം എന്നിവ അനുഭവപ്പെടും. വാരം അവസാനം ആരോഗ്യ കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം. ധനലാഭം, മനഃ സുഖം എന്നിവയും പ്രതീക്ഷിക്കാം.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)