ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പുതിയ കാര്യമല്ല; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പുതിയ കാര്യമല്ല; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 02:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ തത്വങ്ങളെ തകർക്കുമെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുൻപ് മൂന്ന് തെരഞ്ഞെടുപ്പുകൾ സമാന രീതിയിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് അമിത് ഷായുടെ പരാമർശം. ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ ലക്ഷ്യമിടുന്ന ആർട്ടിക്കിൾ 82 എ അവതരിപ്പിക്കുന്നതിനൊപ്പം പാർലമെന്റിന്റെയും നിയമസഭകളുടെയും പൂർണകാലാവധി ഉറപ്പുവരുത്തുന്ന തരത്തിൽ ആർട്ടിക്കിൾ 83, ആർട്ടിക്കിൾ 172 തുടങ്ങിയവയിൽ ഭേദഗതി വരുത്താനും ബിൽ ലക്ഷ്യമിടുന്നു.

ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയുടെ വിജയം ഉറപ്പാക്കുന്നതാണ് ഈ നീക്കമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് അമിത് ഷാ പറഞ്ഞു. ഒഡീഷയിൽ 2014, 2019 വർഷങ്ങളിൽ നടന്ന നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെ ഫലം ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രതികരണം. 2019-ൽ ഒഡിഷയിൽ പാർലമെന്റ് തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരേ സമയത്താണ് നടത്തിയത്. എന്നാൽ ആ തവണ അവിടെ ബിജെപിക്ക് പരാജയമായിരുന്നു ഫലം. 2019-ൽ രാജ്യമാകെ ബിജെപി തരംഗം അലയടിച്ചെങ്കിലും ആന്ധ്ര നഷ്ടമായെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് പുതിയ കാര്യമല്ല. രാജ്യത്ത് മൂന്ന് തെരഞ്ഞെടുപ്പ് സമാന രീതിയിൽ നടന്നിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. 1952-ൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേസമയമാണ് നടന്നത്. 1957-ൽ തെരഞ്ഞെടുപ്പ് തീയതികളിൽ വ്യത്യാസമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഒരേ സമയം നടത്താനായി എട്ട് സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിട്ടു. ഇതിന് ശേഷം മൂന്നാം തവണയും രാജ്യത്ത് സമാനരീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയതായി അമിത് ഷാ ചൂണ്ടിക്കാട്ടി.

എന്നാൽ കേരളത്തിലെ ഇടത് സർക്കാരിനെ നെഹ്‌റു പിരിച്ചുവിട്ടതോടെയാണ് ഈ രീതി നിന്നുപോയതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിയുടെ രീതിയാണ് ഇക്കാര്യത്തിൽ നെഹ്‌റു പിന്തുടർന്നത്. 1971 തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി മാത്രം കാലാവധി കഴിയും മുൻപ് ലോക്‌സഭ പിരിച്ചുവിട്ട ചരിത്രമുണ്ട്. അവിടം മുതലാണ് ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്ന രീതിയുടെ താളം തെറ്റിയതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

Tags: Amit Shahone nation one electionClaimRefutes
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies