' കാലത്തിൽ പതിപ്പിച്ച ഉറച്ച കാൽവയ്പ്പുകൾ'; കാള ഭാസ്‌കരന്റെ നീണ്ട 20 വർഷത്തെ യാത്ര; പോസ്റ്റ് പങ്കുവച്ച് മുരളി ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ കാലത്തിൽ പതിപ്പിച്ച ഉറച്ച കാൽവയ്പ്പുകൾ’; കാള ഭാസ്‌കരന്റെ നീണ്ട 20 വർഷത്തെ യാത്ര; പോസ്റ്റ് പങ്കുവച്ച് മുരളി ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 05:39 pm IST
FacebookTwitterWhatsAppTelegram

ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചാണ് ദിലീപ് നായകനായി എത്തിയ ‘രസികൻ’ മലയാളികളുടെ മനസിൽ ഇടംപിടിച്ചത്. സിനിമ പുറത്തിറങ്ങി 20 വർഷം പിന്നിടുമ്പോഴും രസികനിലെ ഓരോ ഡയലോഗുകളും കഥാപാത്രങ്ങളും സിനിമാ പ്രേമികൾക്ക് കാണാപാഠമായിരിക്കും.

‘ ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു’ എന്ന ഡയലോഗ് ഇപ്പോഴും സോഷ്യൽമീഡിയകളിൽ മീമുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ തിയേറ്ററുകളിലെത്തി 20 വർഷം പിന്നിടുന്ന ഈ വേളയിൽ ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. രസികനിലെ ഒരു ലൊക്കേഷന്റെ ചിത്രമാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

‘‘എന്റെ ആദ്യ ചലച്ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട് 20 വർഷം തികയുന്ന ഈ വേളയിൽ, തിരിഞ്ഞു നോക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ഈ ഷോട്ടാണ്. ”രസികന്റെ” ലൊക്കേഷൻ.

കൊച്ചിയിലെ രവിപുരത്തെ ഒരു കോളനി. മേഘാവൃതമായ പകൽ. ഗ്രൗണ്ട് ലെവലിൽ രാജീവ് രവി ഫ്രെയിം വച്ചു. ലാൽ ജോസ് പറഞ്ഞു: ”വലത് കാൽ വച്ച് കയറിക്കോ…നടന്നോ…” ഞാൻ കയറി. നടന്നു. നാളിതുവരെ, എന്റെ സിനിമാപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചവർക്ക് നന്ദി. നിരുത്സാഹികൾക്കും നന്ദി.

പുകഴ്‌ത്തിയവർക്കും ഇകഴ്‌ത്തിയവർക്കും നന്ദി. സ്‌നേഹിച്ചവർക്കും വെറുത്തവർക്കും നന്ദി. കടന്ന് വന്ന വഴികളിൽ, വെളിച്ചവും ഊർജ്ജവും നൽകിയ നിങ്ങളേവരുടെയും മുന്നിൽ എന്റെ വന്നതും വരാനിരിക്കുന്നതുമായ എല്ലാ ശ്രമങ്ങളും സമർപ്പിച്ചുകൊണ്ട് യാനം തുടരട്ടെ.”- മുരളി ഗോപി കുറിച്ചു.

ലാൽ ജോസിന്റെ സംവിധാനത്തിൽ 2004 ലാണ് രസികൻ പുറത്തിറങ്ങിയത്. നടി സംവൃത സുനിലിന്റെയും നടൻ മുരളി ഗോപിയുടെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. സിനിമയിലെ ‘കാള ഭാസ്‌കരൻ’ എന്ന വില്ലൻ കഥാപാത്രം പ്രേക്ഷകരിൽ ഇന്നും ഭയം നിറയ്‌ക്കുന്നതാണ്. ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മുരളി ഗോപിക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

Tags: filmmurali gopiRasikan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies