ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർപ്പുമായി കോൺഗ്രസും സമാജ് വാദി പാർട്ടിയും; ഉറച്ച പിന്തുണയുമായി ടിഡിപി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർപ്പുമായി കോൺഗ്രസും സമാജ് വാദി പാർട്ടിയും; ഉറച്ച പിന്തുണയുമായി ടിഡിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 01:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മേഘ്‌വാൾ ആണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ സമാജ് വാദി പാർട്ടിയും കോൺഗ്രസും സഭയിൽ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ബില്ലിന് ഉറച്ച പിന്തുണ നൽകുന്നതായി ടിഡിപി വ്യക്തമാക്കി.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നേരെയുളള കടന്നാക്രമണമാണ് ബില്ലെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ആരോപിച്ചു. സഭയുടെ നിയമനിർമാണ ശേഷിക്ക് അപ്പുറമുളള നിർദ്ദേശമാണിതെന്നും ബില്ല് പിൻവലിക്കണമെന്നും കോൺഗ്രസ് എംപി ആവശ്യപ്പെട്ടു. രാജ്യത്ത് ഏകാധിപത്യം നടപ്പാക്കാനുളള ബിജെപിയുടെ നീക്കമാണ് ബില്ലെന്ന് ആയിരുന്നു സമാജ് വാദി പാർട്ടി എംപി ധർമ്മേന്ദ്ര യാദവിന്റെ അഭിപ്രായം.

ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി. ബില്ല് വോട്ട് ചെയ്യാനുളള ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന കണ്ടെത്തലായിരുന്നു കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയ് നടത്തിയത്. ബില്ല് ജെപിസിക്ക് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബില്ല് പാർലമെന്ററി കമ്മിറ്റിക്ക് അയയ്‌ക്കണമെന്ന് ഡിഎംകെയുടെ ടിആർ ബാലുവും ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രതിനിധി കല്യാൺ ബാനർജിയും ബില്ലിനെ എതിർത്തു.

അതേസമയം ബില്ലിന് നിരുപാധിക പിന്തുണ നൽകുന്നതായി ടിഡിപിയും ശിവസേന ഷിൻഡെ പക്ഷവും വ്യക്തമാക്കി. ബില്ല് രാജ്യത്തിന്റെ പുരോഗമനാത്മകമായ പരിവർത്തനത്തിലേക്കുളള ചുവടുവയ്പാണെന്ന് ടിഡിപി എംപി ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞു.

രാജ്യത്ത് നല്ല ഭരണം ഉറപ്പാക്കുന്ന ബില്ലാണിതെന്നും വികസനത്തെ പിന്തുണയ്‌ക്കുന്നതാണെന്നും ടിഡിപി എംപി ലവു ശ്രീകൃഷ്ണ ദേവരായലു പാർലമെന്റിന് പുറത്ത് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 129 ാം ഭേദഗതി ബില്ലായിട്ടാണ് ഇത് അവതരിപ്പിച്ചത്.

Tags: അമിത് ഷാone nation one electionഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്Bill Introduced loksabhaതൃണമൂൽ കോൺഗ്രസ്അർജ്ജുൻ റാം മേഘ്‌വാൾ
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies