ഡ്രൈ ഫ്രൂട്ടുകൾ കഴിച്ചോളൂ..; എന്നാൽ എങ്ങനെ കഴിക്കണമെന്ന് അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ പണിപാളും..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡ്രൈ ഫ്രൂട്ടുകൾ കഴിച്ചോളൂ..; എന്നാൽ എങ്ങനെ കഴിക്കണമെന്ന് അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ പണിപാളും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 07:01 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിനാവശ്യമായ പോഷകഘടകങ്ങൾ പ്രദാനം ചെയ്യാൻ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കളിലൊന്നാണ് ഡ്രൈ ഫ്രൂട്ടുകൾ. ഉണക്കമുന്തിരി, അത്തിപ്പഴം, വാൽനട്ട്, ബദാം, കശുവണ്ടി, പൈനാപ്പിൾ, കിവി തുടങ്ങി നിരവധി ഡ്രൈ ഫ്രൂട്ടുകൾ വിപണിയിൽ സുലഭമാണ്. ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിനാവശ്യമായ ഊർജ്ജം നൽകുന്നതിനും ഇത് സഹായിക്കുന്നു. എന്നാൽ ഡ്രൈ ഫ്രൂട്ടുകൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തെക്കാൾ അധികം ദോഷമായേക്കാം..

അധികം കഴിക്കരുത്

പോഷക ഗുണങ്ങളുണ്ടെന്ന് കരുതി ഡ്രൈ ഫ്രൂട്ടുകൾ അധികം കഴിക്കരുത്. അധികമായാൽ അമൃതും വിഷമെന്ന് ഓർക്കണം. ഡ്രൈ ഫ്രൂട്ടുകളിൽ കലോറി ധാരാളം അടങ്ങിയിരിക്കുന്നു. ഇവ അധികം കഴിച്ചാൽ അമിത ഭാരത്തിനും കൊഴുപ്പടയുന്നതിനും കാരണമാകുന്നു. അതിനാൽ ദിവസവും 28 ഗ്രാം വരെ മാത്രം ഡ്രൈ ഫ്രൂട്ടുകൾ കഴിക്കാൻ ശ്രദ്ധിക്കുക.

പഞ്ചസാര അടങ്ങിയ ഡ്രൈ ഫ്രൂട്ടുകൾ

ഡ്രൈ ഫ്രൂട്ടുകൾ വാങ്ങുമ്പോൾ മിക്ക ആളുകളും ചെയ്യുന്ന തെറ്റുകളിലൊന്നാണ് പഞ്ചസാര കോട്ടിംഗ് അടങ്ങിയവ വാങ്ങുന്നത്. ഇത്തരം ഡ്രൈ ഫ്രൂട്ടുകൾ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല. ഇത് പ്രമേഹത്തിന് വഴിവയ്‌ക്കുന്നു. കൂടാതെ പൊണ്ണത്തടിക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. ഉപ്പ് കൂടുതലായ ഡ്രൈ ഫ്രൂട്ടുകളും കഴിക്കരുത്. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

ധാരാളം വെള്ളം കുടിക്കണം

ഡ്രൈ ഫ്രൂട്ടുകൾ കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ മിക്ക ആളുകളും മറക്കും. എന്നാൽ ഇവ കഴിക്കുമ്പോൾ ശരീരത്തിനാവശ്യമായ വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണത്തിന് വഴിവയ്‌ക്കുന്നു. ശരീരത്തിലെ വെള്ളത്തെ വലിച്ചെടുക്കാൻ കഴിവുള്ളവയാണ് ഡ്രൈ ഫ്രൂട്ടുകൾ. അതിനാൽ ഇവ കഴിക്കുന്നതിനൊപ്പം വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കണം.

Tags: foodHealthdry fruits
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies