ഉമ്മ നൽകിയ ആ 'അറിവ്' തുണച്ചു; അഞ്ചാം ക്ലാസുകാരൻ ജീവിതത്തിലേക്ക് 'അടിച്ചിട്ടത്' ഉറ്റചങ്ങാതിയെ; സംഭവമിങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉമ്മ നൽകിയ ആ ‘അറിവ്’ തുണച്ചു; അഞ്ചാം ക്ലാസുകാരൻ ജീവിതത്തിലേക്ക് ‘അടിച്ചിട്ടത്’ ഉറ്റചങ്ങാതിയെ; സംഭവമിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 12:59 pm IST
മുഹമ്മദ് സിദാനും റാജിഹും

മുഹമ്മദ് സിദാനും റാജിഹും

FacebookTwitterWhatsAppTelegram

നാടും വീടും സ്കൂളും ഒരു അ‍ഞ്ചാം ക്ലാസുകാരനെ ഓർത്ത് അഭിമാനിക്കുകയാണ്, അഭിനന്ദനങ്ങൾ ചൊരിയുകയാണ്. മുഹമദ് സിദാൻ എന്ന പത്ത് വയസുകാരന്റെ മുഖത്തെ നിഷ്കളങ്കത കണ്ടാലെ അറിയാം അവൻ ചെയ്തത് എന്താണെന്ന് മനസിലായിട്ട് പോലുമില്ലെന്ന്. തന്റെ സുഹൃത്തുക്കൾക്ക് ഒരു അത്യാഹിതം സംഭവിച്ചപ്പോൾ രക്ഷിച്ചു- അതല്ലാതെ അവന് ഒന്നുമറിയില്ല.

പാലക്കാട് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് സിദാനും റാജിഹും. ഏഴാം ക്ലാസുകാരനാണ് ഷഹജാസ്. മൂവരും അയൽവാസികൾകളും ഉറ്റചങ്ങാതിമാരുമാണ്. പതിവുപോലെ സ്കൂൾ ബസിൽ കയറാനായി റോഡിലെത്തി.

ഇവിടെ ചെറിയ റോഡിനും മതിലിനും ഇടയിലായി വൈദ്യുത പോസ്റ്റുണ്ട്. രസം തോന്നിയ റാജിഹിന് പോസ്റ്റിലെ ഫ്യൂസിലൊന്ന് പിടിക്കണമെന്ന് മോഹം. ഷോക്കടിക്കുമെന്ന് ഏഴാം ക്ലാസുകാരൻ ഉപദേശിച്ചെങ്കിലും വിലപ്പോയില്ല. ആവേശത്തിൽ റാജിഹ് മതിലിൽ‌ കയറി ഫ്യൂസിൽ തൊട്ടു. ഉടനെ ഷോ‌ക്കേറ്റു, ഫ്യൂസിൽ പിടിച്ച് നിൽ‌ക്കുന്ന അവസ്ഥയിലായിരുന്നു റാജിഹ്. ‌‌

ഇറങ്ങാൻ ആവശ്യപ്പെട്ട് ഷഹജാസ് റാജിഹിന്റെ ഷൂസിൽ പിടിച്ച് വലിച്ചു. ഇതോടെ ഷഹജാസിനും ഷോക്കേറ്റു. കൈ പെട്ടെന്ന് തെന്നിമാറിയതിനാൽ അപകടം ഒഴിവായി. ഇത് കണ്ട് നിന്ന് സിദാന് റാജിഹിന് ഷോക്കേറ്റിരിക്കുകയാണെന്ന് മനസിലായി. ഉടൻ തന്നെ സമീപത്ത് കിടന്നിരുന്ന ഉണക്ക വടിയെടുത്ത് ശക്തിയായി അടിച്ചു. തലയ്‌ക്ക് കൊടുത്ത മൂന്നാമത്തെ അടിയിലാണ് ഫ്യൂസിൽ നിന്ന് റാജിഹിന്റെ കൈ വേർപ്പെട്ട് വന്നത്. അവൻ താഴെ വീണു. അതുവഴി വന്ന ബൈക്ക് യാത്രികനോട് കാര്യം പറഞ്ഞു. കുറച്ച് സമയത്തിന് ശേഷമാണ് റാജിഹിന് സംസാരിക്കാനായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.

റാജിഹിന്റെ ഉള്ളം കയ്യിലും കൈയിലും പുറത്തും പൊള്ളലേറ്റു. ചെറിയൊരു കുസൃതി വരുത്തി വച്ച് വിന. ചങ്ങാതിയുടെ സമയോചിത ഇടപെടലിൽ തിരകെ ലഭിച്ച ജീവൻ. സിദാന്റെ ഉമ്മയുടെ ബന്ധുവിന് ഷോക്കേറ്റതാണ് റാജിഹിന് തുണയായത്. ഉണക്ക കമ്പ് കൊണ്ട് അടിച്ചാൽ രക്ഷിക്കാമെന്ന് ഉമ്മയുടെ വായിൽ നിന്നാണ് സിദാൻ കേട്ടത്. മനശക്തി വീണ്ടെടുത്ത് അമ്മ നൽകിയ ഉപദേശം ആവശ്യസമയത്ത് ഉപയോ​ഗിച്ച് കൊച്ചുമിടുക്കൻ ഇപ്പോൾ നാട്ടിലെ താരമാണ്. സ്കൂളിൽ പിടിഎയും സ്റ്റാഫ് കൗൺസിലും അനുമോദനവും നൽകി.

Tags: Palakkadstudentelectric shock10 year old
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies