ഓം പ്രകാശ് ചൗട്ടാലയ്ക്ക് വിട; അനുശോചിച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓം പ്രകാശ് ചൗട്ടാലയ്‌ക്ക് വിട; അനുശോചിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 02:43 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡി​ഗഡ്: ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. ഇന്ത്യൻ നാഷണൽ ലോക് ദൾ (INLD) നേതാവായിരുന്ന അദ്ദേഹം 89-ാം വയസിലാണ് വിടപറഞ്ഞത്. ​ഗുരു​ഗ്രാമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, ഹരിയാന മുഖ്യമന്ത്രി നയാബ് സിം​ഗ് സൈനി എന്നിവർ ചൗട്ടാലയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ രാഷ്‌ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണിതെന്ന് നേതാക്കൾ പ്രതികരിച്ചു.

അഞ്ച് തവണ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ചൗട്ടാല, ഏഴ് പ്രാവശ്യം ജനപ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടിടുണ്ട്. 1989 ഡിസംബറിലായിരുന്നു ആദ്യമായി മുഖ്യമന്ത്രിയായത്.

പ്രമുഖ രാഷ്‌ട്രീയ കുടുംബത്തിൽ 1935 ജനുവരിയിൽ ജനിച്ച ചൗട്ടാല, ഇന്ത്യയുടെ ആറാമത് ഉപപ്രധാനമന്ത്രിയായ ചൗധരി ദേവി ലാലിന്റെ മകനാണ്. ദേവി ലാലും ഹരിയാന മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തിൽ ശക്തരായ നേതാക്കളിൽ ഒരാളായി ചൗട്ടാലയെ കണക്കാക്കുന്നുണ്ടെങ്കിലും റിക്രൂട്ട്മെന്റ് തട്ടിപ്പ് ഉൾപ്പെടെ പലതും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഭാവിയിൽ വിള്ളലുകൾ വീഴ്‌ത്തി.

ഹരിയാനയിൽ 1999-2000 കാലഘട്ടത്തിൽ നിയമിതരായ ജൂനിയർ അദ്ധ്യാപകരിൽ നിന്ന് കോഴവാങ്ങിയെന്ന വിവാദമാണ് ചൗട്ടാലയെ വെട്ടിലാക്കിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 2013ൽ അദ്ദേഹത്തെ പത്ത് വർഷത്തെ തടവിന് വിധിച്ചു. ഒമ്പതര വർഷത്തെ തടവുജീവിതത്തിന് ശേഷം 2021 ജൂലൈയിൽ അദ്ദേ​ഹം ജയിൽമോചിതനായി.

Tags: Chief MinisterharyanaHaryana Chief MinisterOm Prakash Chautala
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies