രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവവേയിൽ സിഎൻജി ടാങ്കർ പൊട്ടിത്തെറിച്ച് 11 പേർ വെന്തുമരിച്ചു, 35 പേർക്ക് പരിക്കേറ്റു. നിയന്ത്രണം തെറ്റിയ ട്രക്ക് ഗ്യാസ് ടാങ്കറിൽ ഇടിച്ചുകയറിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഉദയ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസിലേക്കും തീപടർന്നതാണ് 11 പേരുടെ മരണത്തിനിടയാക്കിയത്. പൊള്ളലേറ്റ 35 പേരാണ് ചികിത്സയിലുള്ളത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. മിക്കവരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഗ്യാസ് നിറച്ച ടാങ്കർ അജ്മീറിൽ നിന്ന് ജയ്പൂരിലേക്ക് വരികെയായിരുന്നു. പുലർച്ചെ 5.44നായിരുന്നു അപകടം. യു ടേൺ എടുക്കുന്നതിനിടെ ജയ്പൂരിൽ നിന്ന് പാഞ്ഞുവന്ന ട്രക്ക് ടാങ്കറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിമിഷ നേരങ്ങൾക്കുള്ളതിൽ പ്രദേശത്തെ തീവിഴുങ്ങി. അവിടെയുണ്ടായിരുന്ന 40 ഓളം വാഹനങ്ങളും കത്തിക്കരിഞ്ഞു. പ്രദേശത്ത് കറുത്ത പുകയും നിറഞ്ഞു. 10 കിലോ മീറ്ററോളം പൊട്ടിത്തെറിയുടെ പ്രകമ്പനം ഉണ്ടായി. 300 മീറ്ററോളം ദൂരം അഗ്നിബാധ പടർന്നുവെന്നും അധികൃതർ പറയുന്നു.
The flames of the fire engulfed everyone.
Initial reports indicate that more than 100 people are in critical condition due to the flames in this fire accident, and 5 have died.
Huge fire breaks out after LPG and CNG trucks collide.#Fire #Ajmer #JaipurFireIncident pic.twitter.com/fcszSkgD3b
— Ninad (@Ninad0921) December 20, 2024