കട്ടപ്പനയിൽ ജീവനൊടുക്കിയ സാബുവിന് സിപിഎം നേതാവിൻ്റെ ഭീഷണി, ഫോൺ സന്ദേശം പുറത്ത്; സാബു ജീവനൊടുക്കിയത് കടുത്ത അപമാനഭാരത്താലെന്ന് ഭാര്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കട്ടപ്പനയിൽ ജീവനൊടുക്കിയ സാബുവിന് സിപിഎം നേതാവിന്റെ ഭീഷണി, ഫോൺ സന്ദേശം പുറത്ത്; സാബു ജീവനൊടുക്കിയത് കടുത്ത അപമാനഭാരത്താലെന്ന് ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 10:14 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: നിക്ഷേപകനും വ്യാപാരിയുമായ സാബു ജീവനൊടുക്കിയത് കടുത്ത അപമാനഭാരത്താലെന്ന് ഭാര്യ മേരിക്കുട്ടി. കട്ടപ്പനയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റുമായിരുന്ന വി.ആർ സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ബാങ്കിലെത്തിയപ്പോൾ ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു.

പണം ആവശ്യപ്പെട്ട് ബാങ്കിലെത്തിയപ്പോൾ ബിനോയ് പിടിച്ച് തള്ളി. പിന്നാലെ ബിനോയിയെ തല്ലിയെന്ന് പറഞ്ഞ് അവർ പ്രശ്നമുണ്ടാക്കുകയാണെന്ന് സജിയെ വിളിച്ച് സാബു പരാതി പറയുന്നു. പകുതി പൈസ തന്നിട്ടും ജീവനക്കാരെ പിടിച്ച് തള്ളേണ്ട കാര്യമെന്താണുള്ളതെന്ന് സജി തിരികെ ചോദിക്കുന്നുണ്ട്. വിഷയമെന്നും മാറ്റേണ്ടെയന്നും അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നതാണെന്നും സജി പറയുന്നു. നിങ്ങൾ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിങ്ങൾക്ക് പണി അറിയില്ല, പണി മനസിലാക്കി തരാമെന്നും അയാൾ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

ഭൂമിയോളം ക്ഷമിച്ചാണ് നിൽക്കുന്നത്. നിങ്ങളുടെ പൈസ തരാൻ വേണ്ടി എല്ലാവരും കയ്യും കാലുമിട്ടടിച്ച് എല്ലാ കാര്യങ്ങളും ചെയ്ത് കൊണ്ടിരിക്കുകയാണ്. നിങ്ങൾ പറയുന്ന കാര്യം ഞങ്ങൾ അന്തസ്സായിട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പ്രസ്ഥാനത്തിലുള്ള അയാളെ ഉപദ്രവിക്കേണ്ട കാര്യമില്ലെന്നും ഭീഷണിസന്ദേശത്തിലുണ്ട്.

സംഭവത്തിന് പിന്നാലെ ബിനോയിയെ തല്ലിയല്ലേയെന്ന് ചോദിച്ച് ആരോ ഫോൺ വിളിച്ചെന്ന് ഭാര്യ മേരിക്കുട്ടി പറയുന്നു. വേറെ ഒരാളുടെ കയ്യിൽ കൊടുക്കാമെന്ന് പറഞ്ഞ് വിആർ സജിയുടെ കയ്യിൽ കൊടുത്തു. നിന്റെ പേരിൽ കേസ് കൊടുക്കുന്നില്ല എന്നാൽ പണി തരുമെന്ന് പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. ഒന്നര വർഷം കൊണ്ട് ഏറെ അനുഭവിച്ചെന്നും മേരിക്കുട്ടി പരിതപിക്കുന്നുണ്ട്. ബാങ്കിൽ ചെന്നാലും ഇടപാട് വേ​ഗം നടത്തി തരില്ലെന്നും വൈകുന്നേരം വരെ ഇരുത്തും.

വയ്യാതെ കിടക്കുന്ന അമ്മയെ തനിച്ചാക്കിയാണ് ബാങ്കിൽ പോയിരുന്നത്. ‘നിന്റെ അമ്മയ്‌ക്ക് കാൻസറാണോടി’ എന്ന് പറഞ്ഞ് ജീവനക്കാർ ആക്രോശിച്ചതായും അവർ പറഞ്ഞു. 14. 5 ലക്ഷം രൂപയും പലിശയുമാണ് ഇനി തിരികെ ലഭിക്കാനുള്ളത്. ഇതിൽ നിന്ന് രണ്ട് ലക്ഷം രൂപ ലോണായി ചോദിച്ചതിന് പിന്നാലെയാണ് നിക്ഷേപകനോട് രൂക്ഷമായി പെരുമാറിയത്.

കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. സാബുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.

Tags: SuicideSabuKattapanaKattapana Cooperative BankMerikutty
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies