പൊതുഫലങ്ങൾ: ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
രോഗശാന്തി, ആരോഗ്യം നന്നാവും, സൽസുഹൃത്തുക്കൾ വന്നു ചേരും. കോടതി വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. എന്നാൽ തൊഴിൽ ക്ലേശം വർദ്ധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും, ദാമ്പത്യ ഐക്യവും ഉണ്ടാകും. പൊതു പ്രവർത്തനത്തിൽ സജീവമാകും. മുടങ്ങിപ്പോയ പദ്ധിതികൾ പുനരാരംഭിക്കുവാനും അതിൽ വിജയിക്കുവാനും സാധ്യത.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രേമകാര്യങ്ങളിൽ വീട്ടുകാരിൽ നിന്നും ഉള്ള എതിർപ്പ് മാറി അനുകൂലമായ സാഹചര്യം ഉണ്ടാവും. ഭാര്യാഭർത്തൃ ഐക്യം, വാഹനഭാഗ്യം എന്നിവ പ്രതീക്ഷികാം. ശത്രുക്കളിൽ നിന്നും ഉള്ള ഉപദ്രവം വർദ്ധിക്കും. ബന്ധുജനങ്ങളുമായിട്ടുള്ള അഭിപ്രായ വ്യത്യാസം കേസ് വഴക്കിൽവരെ എത്തിയേക്കാം. ലോൺ സംബന്ധമായ കാര്യങ്ങളിൽ വീഴ്‌ച്ച വരാതെ നോക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കലാകാരന്മാർക്ക് സമ്മാനങ്ങൾ അംഗീകാരങ്ങൾ ഒക്കെയും തേടി വരും. ഈ രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുന്ന സമയം ആണ്. അതുമായി പൊരുത്തപ്പെടുവാൻ മാനസികമായ ബുദ്ധിമുട്ടുകൾ വന്നേക്കാം. എന്നിരുന്നാലും ഒക്കെയും അനുകൂല മാറ്റങ്ങൾ ആയിരുന്നു എന്ന് പിന്നിട് തിരിച്ചറിയും. ദമ്പതികളിൽ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കുക. ചിന്താശേഷി, പക്വത ഒക്കെയും വർദ്ധിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ചില ഭാഗ്യാനുഭവങ്ങൾ തേടി വരും. ബിസിനസ്സ് നടത്തുന്നവർക്ക് അപ്രതീഷിതമായ ലാഭം പ്രതീക്ഷികാം. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം ഉണ്ടാവും. നിദ്രാ സുഖം, ഭക്ഷണ സുഖം എന്നിവ ലഭിക്കും.കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും അനുഭവപ്പെടുന്ന വാരമാണ്. പുണ്യതീര്ഥങ്ങളിൽ അല്ലെങ്കിൽ പുണ്യ ദേശങ്ങളിൽ സന്ദർശനം നടത്താൻ അവസരം വന്നു ചേരും. ആരോഗ്യപരമായി വളരെ അധികം സൂക്ഷിക്കണം. തൊഴിൽ വിജയം, ബന്ധുജനസമാഗമം എന്നിവപ്രതീക്ഷിക്കാം.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).