മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും മദ്ധ്യാഹ്നം മുതൽ മനഃസന്തോഷം, ധനലാഭം ഉണ്ടാവും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ധന വരവ് ഉണ്ടാകുമെങ്കിലും അനാവശ്യമായ ചെലവുകൾ വർദ്ധിക്കും. മാതാവിന് രോഗാദി ദുരിതമോ മരണ സമാനമായ അവസ്ഥയോ ഉണ്ടാവാൻ ഇടയുണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. സഹോദര സ്ഥാനത് ഉള്ളവരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃശാന്തി കുറയും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബപരമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ രമ്യതയിൽ പരിഹരിക്കപ്പെടും. കൃഷി മറ്റ് ഉത്പാദന ബിസിനെസ്സ് എന്നിവ നടത്തുന്നവർക്ക് വൻലാഭം പ്രതീക്ഷിക്കാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
സമൂഹത്തിൽ പേരും പ്രശസ്തിയും വർദ്ധിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കുവാൻ ഇടയുണ്ട്. ഭക്ഷണ സുഖം, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഇഷ്ടപ്പെട്ട ഭക്ഷണം പ്രിയപ്പെട്ടവരുമായി കഴിക്കുവാനുള്ള അവസരം ലഭിക്കും. ധനനേട്ടം ഉണ്ടാവുമെങ്കിലും അനാവശ്യ ചെലവുകൾ വർദ്ധിക്കും. രോഗാദിദുരിതം അലട്ടും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ബന്ധു ജനസമാഗമം ഉണ്ടാവുമെങ്കിലും ചിലർക്ക് ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുവാൻ ഇടയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കല സാംസ്കാരിക രാഷ്‌ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു പേരും പ്രശസ്‌തിയും ലഭിക്കും. കുടുംബ സമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ദിവസത്തിന്റെ തുടക്കത്തിൽ അലസതയും മടിയും അനുഭവപ്പെടുമെങ്കിലും മദ്ധ്യാഹ്നം മുതൽ മനഃസന്തോഷം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാവും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ കുടുംബ ചേർച്ച അനുഭവപ്പെടുമെങ്കിലും മദ്ധ്യാഹ്നം മുതൽ നിസാരമായ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
സാഹസിക പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു ധീരതക്കുള്ള അവാർഡ് ലഭിക്കുവാൻ ഇടയുണ്ട്. ഉന്നത സ്ഥാനം അലങ്കരിക്കുവാനുള്ള ഭാഗ്യം ലഭിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)