"കുവൈത്തിൽ കണ്ടത് മിനി-ഹിന്ദുസ്ഥാൻ!! ഇവിടെ നിന്ന് ഇന്ത്യയിലെത്താൻ 4 മണിക്കൂർ മതി, പക്ഷെ ഒരു ഇന്ത്യൻ PMന് ഇവിടെയെത്താൻ 4 ദശാബ്ദങ്ങൾ വേണ്ടിവന്നു"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

“കുവൈത്തിൽ കണ്ടത് മിനി-ഹിന്ദുസ്ഥാൻ!! ഇവിടെ നിന്ന് ഇന്ത്യയിലെത്താൻ 4 മണിക്കൂർ മതി, പക്ഷെ ഒരു ഇന്ത്യൻ PMന് ഇവിടെയെത്താൻ 4 ദശാബ്ദങ്ങൾ വേണ്ടിവന്നു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 07:50 pm IST
FacebookTwitterWhatsAppTelegram

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷെയ്ഖ് സാദ് അൽ അബ്ദുള്ള ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിച്ച ‘ഹലാ മോദി’ പരിപാടിയിൽ നരേന്ദ്രമോദിയെ കാണാനും കേൾക്കാനുമായി പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് ഒത്തുകൂടിയത്. കുവൈറ്റിലെത്തിയ തനിക്ക് ഇവിടെയൊരു മിനി-ഹിന്ദുസ്ഥാൻ കാണാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഏകദേശം രണ്ട്.. രണ്ടര മണിക്കൂർ മുമ്പാണ് കുവൈത്തിൽ വന്നിറങ്ങിയത്. ഇവിടെ കാലെടുത്ത് വച്ച നിമിഷം മുതൽ സവിശേഷവും അസാധരണവുമായ ഊഷ്മളത തനിക്ക് അനുഭവപ്പെട്ടു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഇവിടെ കാണാം. പക്ഷെ നിങ്ങളെയെല്ലാവരെയും മുൻപിൽ ഇങ്ങനെ ഒന്നിച്ച് കാണുമ്പോൾ ‘മിനി-​ഹിന്ദുസ്ഥാൻ’ ( mini-Hindustan) പോലെയാണ് തോന്നുന്നത്. – പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ആഴത്തിൽ വേരൂന്നിയതാണെന്നും ചരിത്രപരമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. 19-ാം നൂറ്റാണ്ടിൽ പോലും ഇരുരാജ്യങ്ങളും തമ്മിൽ സജീവമായ വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. പണ്ടുകാലത്ത് കുവൈത്തിലെ വ്യാപാരികൾ ഗുജറാത്തി പഠിച്ചതും ആ ഭാഷയിൽ പുസ്തകങ്ങൾ എഴുതിയതും അവരുടെ ലോകപ്രശസ്തമായ പേളുകൾ ഇന്ത്യൻ വിപണിയിൽ കച്ചവടം ചെയ്തതും ഗുജറാത്തിലെ മുതിർന്ന പൗരന്മാർ ഇപ്പോഴും ഓർക്കുന്ന കാര്യങ്ങളാണ്. ഇന്ത്യയും കുവൈത്തും തമ്മിൽ ബന്ധം ദീർഘകാലമായുള്ളതാണെന്നും മോദി എടുത്തുപറഞ്ഞു.

ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്താൻ 43 വർഷമെടുത്തു. അതിന് നിയോ​ഗിക്കപ്പെട്ടതിൽ തനിക്ക് സന്തോഷമുണ്ട്. കുവൈത്തിലുള്ളവർക്ക് ഇന്ത്യയിലേക്ക് വരാൻ നാല് മണിക്കൂർ മതി, എന്നാൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്താൻ നാല് ദശാബ്ദങ്ങളാണ് വേണ്ടിവന്നത്. അതിനാൽ ഇന്ന്, ഈ നിമിഷം വ്യക്തിപരമായി തനിക്ക് വളരെ സവിശേഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ശേഷം കുവൈത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. കുവൈത്ത് അമീറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ദ്വിദിന സന്ദർശനത്തിനായി എത്തിയത്.

Tags: Narendra ModikuwaitHala Modimini-Hindustan
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies