വീട്ടിലെ മൂത്ത സന്താനമാണോ? സഹോദരങ്ങൾ നന്നാകണമെങ്കിൽ ഒരൽപ്പം ശ്രദ്ധിക്കണേ! നിങ്ങളിൽ‌ നിന്ന് പഠിക്കുന്ന 9 കാര്യങ്ങൾ ഇതാ.. 
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വീട്ടിലെ മൂത്ത സന്താനമാണോ? സഹോദരങ്ങൾ നന്നാകണമെങ്കിൽ ഒരൽപ്പം ശ്രദ്ധിക്കണേ! നിങ്ങളിൽ‌ നിന്ന് പഠിക്കുന്ന 9 കാര്യങ്ങൾ ഇതാ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 12:28 pm IST
Facebook
Twitter
WhatsAppTelegram

വീട്ടിൽ മൂത്ത കുട്ടികൾ പലപ്പോഴും ഉത്തരവാദിത്വത്തിന്റെ ഭാരം പേറി ജീവിക്കുന്നവരാകും. എന്നാൽ‌ വീട്ടിലെ മറ്റ് കുട്ടികളെ അപേക്ഷിച്ച് കഴിവും ബുദ്ധിയുമുള്ളത് മൂത്ത കുട്ടികൾക്കാകുമെന്ന് പല പഠനങ്ങളും പറയുന്നു. മിക്ക വീടുകളിലും ഇങ്ങനെ തന്നെയാകും. മൂത്ത കുട്ടികളുടെ നേ‍തൃപാടവവും സഹാനുഭൂതിയും എടുത്തുപറയേണ്ടത് തന്നെയാണ്.

നല്ലതും ചീത്തയും, തെറ്റും ശരിയുമൊക്കെ മാതാപിതാക്കൾ പറഞ്ഞു നൽകിയാലും മൂത്ത കുട്ടികളിൽ നിന്ന് മാത്രം പഠിക്കുന്ന ചില ​ഗുണങ്ങളുണ്ട്. അവയിതാണ്..

1. ഉത്തരവാ​​ദിത്വം
ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിലാണ് മൂത്ത കുട്ടികളുടെ ഉത്തരവാദിത്വം ഏറെയും പ്രകടമാകുന്നത്. സ്കൂളിൽ പോയി വന്നാൽ ഇളയ സഹോദരങ്ങളെ പഠിപ്പിക്കുന്നത്, ആഹാരം കഴിക്കാൻ വിളിക്കുന്നത്, സ്കൂളിലേക്കിറങ്ങുമ്പോൾ ടിഫിൻ ബോക്സ് മറക്കാതെ കൊണ്ടുപോകുന്നത്, സ്കൂളിലെത്തിയാൽ കൊച്ചനുജനെയോ അനുജത്തിയെയോ ക്ലാസ്മുറികളിലെത്തിക്കുന്നതൊക്കെ ഈ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ഇളയ സഹോദരങ്ങൾക്ക് ഇത് മാതൃക തന്നെയാണ്.

2. നല്ല പെരുമാറ്റം

മൂത്ത സന്തതികൾ എപ്പോഴും മര്യാദയോടെ പെരുമാറുന്നവരാകും. അതിനാൽ തന്നെ ഇവരെ സമൂഹം വില കൽപിക്കുകയും ചെയ്യുന്നു. വ്യക്തികളോടും സമൂഹത്തോടും എങ്ങനെ പെരുമാറണമെന്ന് ഇളയ സഹോദരങ്ങൾ പഠിക്കുന്നത് മൂത്തവരെ കണ്ടായിരിക്കും.

3. ആരോ​ഗ്യകരമായ ജീവിതരീതി

ആരോ​ഗ്യകരമായ ആഹാരം പിന്തുടരുന്നവരും കൃത്യമായി വ്യായാമം ചെയ്യുന്നവരും കൃത്യതയോടെ ദിനചര്യകൾ ചെയ്യുന്നവരുമാകും മൂത്ത കുട്ടികൾ.

4. പ്രതികരണശേഷി

മൂത്ത കുട്ടികൾ കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന് ഇളയകുട്ടികൾ സസൂക്ഷ്മം നിരീ​ക്ഷിക്കുന്നു. തിരിച്ചടികളെയും പ്രതിസന്ധികളെയും നേരിടാനുള്ള മനഃശക്തി വളർത്താനും കൈകാര്യം ചെയ്യാനും അവർ പഠിക്കുന്നത് മൂത്തവരിൽ നിന്നാണ്. മൂത്ത കുട്ടികൾ കാര്യങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പഠിച്ചിരിക്കണമെന്ന് സാരം.

5. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത്

തർക്കങ്ങൾ സമാധാനപരമായി എങ്ങനെ പരിഹരിക്കാമെന്നും ആശയവിനിമയ കഴിവുകൾ, ക്ഷമ, വിയോജിപ്പുണ്ടാകുമ്പോൾ മറ്റുള്ളവരുടെ ഭാ​ഗത്ത് നിന്ന് ചിന്തിക്കുക തുടങ്ങിയ കാര്യങ്ങൾ ഇളയ കുട്ടികൾ പഠിക്കുന്നത് മൂത്ത കുട്ടികളിൽ നിന്നാകും.

6. നേതൃത്വം

ഇളയവരെ പഠിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നതിനാൽ തന്നെ നല്ല നേതൃ​ഗുണങ്ങൾ ഉള്ളവരാകും മൂത്ത കുട്ടികൾ.

7. പ്രശ്നപരിഹാരം

പ്രശ്നങ്ങൾ ഉണ്ടായാൽ ഇളയവർ ആദ്യം ഓർമിക്കുന്നത് മൂത്തവരുടെ രീതികളാകും. ആത്മവിശ്വാസത്തോടെ പ്രശ്ന പരിഹാരം കണ്ടെത്താൻ മൂത്തവർക്ക് സാധിക്കാറുണ്ട്.

8. സമയം പാലിക്കുന്നത്

ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം തന്നെ ചെയ്യുന്നവരാകും മൂത്തവർ. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും അവർ ഇഷ്ടങ്ങൾക്കായി സമയം മാറ്റി വയ്‌ക്കും. ഇതും ഇളയ സഹോദരങ്ങളെ സ്വാധീനിക്കും.

9. സഹാനുഭൂതി

ഇളയ സഹോദരങ്ങളുടെ വികാരങ്ങളെ മനസിലാക്കുകയും അം​ഗീകരിക്കുകയും ചെയ്യുന്നവരാണ് മൂത്ത കുട്ടികൾ. ദയ, പിന്തുണ, പരി​ഗണന, വൈകാരിക ബന്ധം എന്നിവ നിലനിർത്താൻ അഇവർക്ക് സാധിക്കുന്നു.

Tags: good habitsElder sibling
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies