കട്ടപ്പനയിലെ ആത്മഹത്യ; മന്ത്രി റോഷി അഗസ്റ്റിൻ സാബുവിന്റെ വീട്ടിൽ എത്തിയത് മൂന്നാം ദിവസം; കരിങ്കൊടി പ്രതിഷേധം; തിരക്കായതിനാൽ വൈകിയെന്ന് മന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കട്ടപ്പനയിലെ ആത്മഹത്യ; മന്ത്രി റോഷി അഗസ്റ്റിൻ സാബുവിന്റെ വീട്ടിൽ എത്തിയത് മൂന്നാം ദിവസം; കരിങ്കൊടി പ്രതിഷേധം; തിരക്കായതിനാൽ വൈകിയെന്ന് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 01:58 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപ തുക തിരിച്ചുചോദിച്ചപ്പോൾ അവഹേളിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ വീട്ടിലെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് സ്ഥലം എംഎൽഎയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ, സാബുവിന്റെ വീട് സന്ദർശിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. സംസ്‌കാര ചടങ്ങിൽ നിന്നും മന്ത്രി വിട്ടുനിന്നിരുന്നു.

എന്നാൽ ഇതിനുപിന്നാലെ വിചിത്ര ന്യായീകരണങ്ങളുമായാണ് മന്ത്രി രംഗത്തെത്തിയത്. ” ഇന്നലെ വരെ അദാലത്തുണ്ടായിരുന്നു. പിന്നാലെ ചങ്ങനാശേരിയിലേക്ക് പോയി. കൾദിനാൾ കൂവക്കാട്ട് പിതാവിന്റെ റിസപ്ഷനിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. മന്ത്രിമാരും ബിഷപ്പുമാരും പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയാണത്.” അതിൽ നിന്നു താൻ മാത്രം വിട്ടുനിൽക്കുക എന്നത് ഖേദകരമാണെന്നും ആയിരുന്നു മന്ത്രിയുടെ ന്യായീകരണം. ജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെന്നും അവർക്ക് തന്നെ അറിയാമെന്നും മന്ത്രി പറഞ്ഞു.

സാബുവിന്റെ മരണത്തിൽ ആരോപണ വിധേയനായ കട്ടപ്പന സിപിഎം മുൻ ഏരിയ സെക്രട്ടറി വി ആർ സജിയെ തള്ളിപ്പറയാനും മന്ത്രി റോഷി അഗസ്റ്റിൻ ആർജവം കാണിച്ചില്ല. നീതി പൂർവമായ അന്വേഷണം നടക്കുമെന്നായിരുന്നു പ്രതികരണം. കുടുംബത്തിന് നീതി ലഭിക്കുമെന്നും വി ആർ സജിയുടെ ഭീഷണി സന്ദേശം ഉൾപ്പെടെ അന്വേഷണ പരിധിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വി ആർ സജി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന വിചിത്ര ന്യായീകരണമാണ് സിപിഎം മുന്നോട്ടു വയ്‌ക്കുന്നത്. സാബുവിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയാനാണ് വിളിച്ചതെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്. ഇതിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

നിക്ഷേപ തുക ലഭിക്കാത്തതിനെ തുടർന്നാണ് സാബു കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്‌ക്കാവശ്യമായ പണം പിൻവലിക്കാൻ ബാങ്കിലെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വി ആർ സജി, സാബുവിനെ ഭീഷണിപ്പെടുത്തിയത്. അപമാനഭാരം പേറിയാണ് സാബു ആത്മഹത്യ ചെയ്തതെന്നും സജിക്കെതിരെയും ബാങ്ക് ജീവനക്കാർക്കെതിരെയും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Tags: SuicideProtestRoshy AugustineSabhu Thomas
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies