'ഓപ്പറേഷൻ പ്രഗട്ട്", പിടിയിലായത് സിലിഗുരി ഇടനാഴി തകർത്ത് ഇന്ത്യയെ വെട്ടിമുറിക്കാൻ ശ്രമിച്ച അൻസാറുളള ബംഗ്ലാ ടീം മൊഡ്യൂൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഓപ്പറേഷൻ പ്രഗട്ട്”, പിടിയിലായത് സിലിഗുരി ഇടനാഴി തകർത്ത് ഇന്ത്യയെ വെട്ടിമുറിക്കാൻ ശ്രമിച്ച അൻസാറുളള ബംഗ്ലാ ടീം മൊഡ്യൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 03:18 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി : അസം പൊലീസ് പശ്ചിമ ബംഗാളിലെയും കേരളത്തിലെയും പൊലീസുമായി സഹകരിച്ച് എട്ട് ജിഹാദി ഭീകരരെ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എട്ടു തീവ്രവാദികളെയും ചോദ്യം ചെയ്തപ്പോഴാണ് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചത്
സിലിഗുരി ഇടനാഴിയെ അസ്ഥിരപ്പെടുത്തി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വടക്കുകിഴക്കൻ ഇന്ത്യയെ വെട്ടിമുറിക്കാൻ ശ്രമിക്കുകയായിരുന്നു ഈ സംഘം എന്ന് പൊലീസ് കണ്ടെത്തി .

ബംഗ്ലാദേശ് ആസ്ഥാനമായുള്ള ജിഹാദി ഭീകര സംഘടനയായ അൻസാറുളള ബംഗ്ലാ ടീമുമായി (എബിടി) ബന്ധമുള്ള എട്ട് പേരെ അസം, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ പ്രഗട്ട്’ എന്ന പേരിൽ നടത്തിയ നീക്കത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

വടക്ക് കിഴക്കൻ ഇന്ത്യയെ രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ പ്രദേശമായ ചിക്കൻ നെക്ക് എന്ന് വിളിക്കുന്ന സിലിഗുരി ഇടനാഴി ലക്ഷ്യമിട്ടുള്ള അൻസാറുളള ബംഗ്ലാ – എബിടി സ്ലീപ്പർ സെല്ലിന്റെ സൂത്രധാരൻ കേരളത്തിൽ നിന്ന് അറസ്റ്റിലായ ബംഗ്ലാദേശിൽ നിന്നുള്ള സാദ് റാഡി എന്ന ഷാബ് ഷേയ്ഖ് എന്നയാളാണ്. ശനിയാഴ്ച പശ്ചിമ ബംഗാൾ എസ്ടിഎഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പിടിയിലായവർ പശ്ചിമ ബംഗാളിൽ പ്രദേശവാസികളെ റിക്രൂട്ട് ചെയ്ത് സ്ലീപ്പർ സെല്ലുകൾ സ്ഥാപിക്കുകയാണെന്നും പശ്ചിമ ബംഗാൾ എ ഡി ജിപി സുപ്രതിം സർക്കാർ പറഞ്ഞു. ഫർഹാൻ എന്ന് വിളിക്കപ്പെടുന്ന വ്യക്തിയാണ് സ്ലീപ്പർ സെല്ലിന്റെ തലവൻ. അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാമിന്റെ പേരിൽ ആയുധമെടുക്കാനും മതതീവ്രവാദം പ്രചരിപ്പിക്കാനും വേണ്ടിയുള്ള “ഖുത് ബാത്തുൽ ഇസ്ലാം” എന്ന പുസ്തകം ഇവർ വ്യാപകമായി പ്രചരിപ്പിച്ചു.ബംഗ്ലാദേശിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇന്ത്യയിലെ മുസ്ലീങ്ങൾ ഭീഷണിയിലാണെന്ന് പറയുകയും അവരുടെ സംരക്ഷണത്തിനായി അക്രമാസക്തമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ പുസ്തകം ഉപയോഗിച്ച് മദ്രസ അധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർഎസ്എസ്) അംഗങ്ങളെയും കാര്യകർത്താക്കളെയും മറ്റ് ഹിന്ദു സംഘടനകളെയും ലക്ഷ്യമിട്ട് ഈ ഭീകരസംഘടന ആക്രമണം നടത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു. അൻസാറുളള ബംഗ്ലാ ടീമിന്റെ തലവൻ ജാസിമുദ്ദീൻ റഹ്മാനിയുടെ അടുത്ത അനുയായിയായ എംഡി ഫർഹാൻ ഇസ്രാക്കിന്റെ നിർദേശപ്രകാരമാണ് മൊഡ്യൂൾ പ്രവർത്തിച്ചിരുന്നത്. അൻസാറുളള ബംഗ്ലാ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദയുടെ ഒരു അഫിലിയേറ്റ് സംഘടനയാണ്, അവരുടെ നിരവധി പ്രവർത്തകർ കഴിഞ്ഞമാസങ്ങളിൽ അസമിൽ അറസ്റ്റിലായിട്ടുണ്ട്.

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം എബിടി തലവൻ ജാസിമുദ്ദീൻ റഹ്മാനിയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചു. അതോടെ ഈ ജിഹാദി തീവ്രവാദ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ത്വരിതഗതിയിലായി. ജാസിമുദ്ദീൻ റഹ്മാനിയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷനായി തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനായി സദ് റാഡി ഇന്ത്യയിലേക്ക് കടന്നു. നവംബറിൽ മുർഷിദാബാദ് വഴിയാണ് ഇയാൾ ഇന്ത്യയിൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ട്. റാഡി തന്റെ റിക്രൂട്ട്‌മെൻ്റ് നീക്കത്തിനിടെ പശ്ചിമ ബംഗാൾ, അസം, കേരളം എന്നിവിടങ്ങൾ സന്ദർശിച്ചതായി പോലീസ് പറഞ്ഞു. ബംഗ്ലാദേശ് പൗരനായ ഷാബ് ഷെയ്ഖ് (32) ആണ് കാഞ്ഞങ്ങാട് നിന്ന് പിടിയിലായത്. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ച് പെയിന്റിംഗ്, കോൺക്രീറ്റ് ജോലികൾ ചെയ്തുവരികയായിരുന്നു ഇയാൾ. അമ്മ ബംഗ്ലാദേശ് പൗരയും പിതാവ് പശ്ചിമബംഗാൾ സ്വദേശിയുമാണെന്ന് ആയിരുന്നു ഇയാളുടെ വാദം. ഫർഹാൻ ഇസ്രാക്ക് ബംഗ്ലാദേശിൽ നിന്നുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയായിരുന്നു.

ബംഗ്ലാദേശ് സ്വദേശി സദ് റാഡി കേരളത്തിൽ പിടിയിലായപ്പോൾ ബാക്കിയുള്ളവർ അസമിലും പശ്ചിമ ബംഗാളിലും പിടിയിലായി. തീവ്രവാദികളിൽ മിനറുൾ ഷെയ്ഖ്, എംഡി അബ്ബാസ് അലി, നൂർ ഇസ്ലാം മണ്ഡൽ, അബ്ദുൾ കരീം മണ്ഡൽ, മോജിബർ റഹ്മാൻ, ഹമീദുൽ ഇസ്ലാം, ഇനാമുൽ ഹോക്ക് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഈ ശൃംഖല ലക്ഷ്യമിട്ട പ്രധാന നഗരങ്ങളിൽ ദുബ്രി, ഗ്വാൽപാറ, അസമിലെ ഗുവാഹത്തി, പശ്ചിമ ബംഗാളിലെ മാൾഡ, മുർഷിദാബാദ്, കൊൽക്കത്ത എന്നിവ ഉൾപ്പെടുന്നു. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ഭീകരത പടരുന്നത് തടയാൻ ദൃഢനിശ്ചയത്തോടെ അധികാരികൾ ഓപ്പറേഷൻ പ്രഗട്ട് തുടരുന്നു.

Tags: Ansarullah Bangla TeamSiliguri CorridorOperation PraghatWest Bengal STF
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies