ഭുവനേശ്വർ: പ്രശസ്ത ഹിന്ദു തീർത്ഥാടന കേന്ദ്രമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പുതുവർഷം മുതൽ പുതിയ ദർശന സംവിധാനം ഏർപ്പെടുത്തുമെന്ന് ഒഡീഷ സർക്കാർ. പുരി ജഗന്നാഥ ദർശനത്തിനായി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള ക്രമീകരണങ്ങളാണ് പുതുതായി ഏർപ്പെടുത്തുകയെന്ന് ഒഡീഷ സർക്കാർ ഞായറാഴ്ച അറിയിച്ചു.
ജനുവരി 1 മുതൽ ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഇതിനകം നടത്തിയിട്ടുണ്ടെന്നും ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.പുതിയ ക്രമീകരണങ്ങൾ അനുസരിച്ച്, ഭക്തർ ജഗന്നാഥ ക്ഷേത്രത്തിൽ നിലവിലുള്ള ഗേറ്റിലൂടെ (സതപഹാച) പ്രവേശിക്കുകയും രണ്ട് വ്യത്യസ്ത ഗേറ്റുകളിലൂടെ (ഘണ്ടി, ഗരാഡ) പുറത്തുപോകുകയും ചെയ്യും. സ്ത്രീകൾക്കും കുട്ടികൾക്കും വികലാംഗർക്കും പ്രത്യേകം സംവിധാനമുണ്ടാകും. ജഗന്നാഥ ദർശനത്തിന് ശേഷം ക്ഷേത്രത്തിന്റെ പ്രത്യേക വാതിലിലൂടെ ഭക്തർ പുറത്തിറങ്ങുമെന്ന് ഹരിചന്ദൻ പറഞ്ഞു.ഇതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തിവരികയാണ്. ഡിസംബർ 27നോ 28നോ ആവശ്യമായ ജോലികൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഡിസംബർ 30 മുതൽ 31 വരെ രണ്ട് ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കും. ഈ സംവിധാനം നന്നായി സജ്ജീകരിച്ചിരിക്കുന്നു.