യെമനിൽ ഇസ്രായേൽ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഹൂതി വിമതരുടെ സൈനിക താവളങ്ങൾ; വിമാനത്താവളത്തിലും ആക്രമണം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യെമനിൽ ഇസ്രായേൽ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഹൂതി വിമതരുടെ സൈനിക താവളങ്ങൾ; വിമാനത്താവളത്തിലും ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 09:35 pm IST
Facebook
Twitter
WhatsAppTelegram

സന: യെമനിൽ ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം. തലസ്ഥാനമായ സനയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും അതിനോട് ചേർന്ന അൽ ദെയ്‌ലാമി സൈനിക താവളത്തിലുമുൾപ്പെടെയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ഇറാനിൽ നിന്നുള്ള ആയുധക്കടത്തിന് മറയാക്കുന്ന സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വെച്ചതെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കി. സന അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സൈനിക കേന്ദ്രം ഹൂതി വിമതർ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും അതിനാലാണ് ഇവിടം ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ സൈന്യം ചൂണ്ടിക്കാട്ടി.

സനയിലെ വിമാനത്താവളത്തിന്റെ റൺവേയ്‌ക്ക് സമീപമാണ് അൽ ദെയ്‌ലാമി സൈനിക താവളം. തുറമുഖ നഗരമായ ഹുദെയ്ദയിലെ വൈദ്യുത നിലയത്തിന് നേർക്കും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഹെസ് യാസ് റാസ് ഖനാതിബ് പവർ സ്റ്റേഷനുകളിലും ആക്രമണം നടത്തിയതായി സൈന്യം സ്ഥിരീകരിച്ചു. പടിഞ്ഞാറൻ യെമൻ തീരത്തെ സാലിഫ്, റാസ് ഖനാതിബ് തുറമുഖങ്ങളും ലക്ഷ്യമിട്ടതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

ശനിയാഴ്ച ഹൂതി വിമതർ തൊടുത്ത മിസൈൽ ടെൽ അവീവിലെ പൊതുപാർക്കിൽ പതിച്ച് 30 ഓളം ഇസ്രായേൽ പൗരൻമാർക്ക് പരിക്കേറ്റിരുന്നു. 2023 ഒക്ടോബറിൽ ഗാസയിൽ പോരാട്ടം ആരംഭിച്ചപ്പോൾ മുതൽ ഒളിഞ്ഞും തെളിഞ്ഞും ഹൂതി വിമതർ ഹമാസ് ഭീകരരെ സഹായിക്കാനായി മിസൈലും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായേലിന് നേരെ ആക്രമണം നടത്തി വരികയായിരുന്നു. ഇസ്രായേലിന്റെ പ്രദേശങ്ങളിലേക്ക് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ തുടർന്നാണ് ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി.

Tags: ഇസ്രായേൽ സൈന്യംisraelHouthi targets in YemenHouthi targets Yemenഹൂതി വിമതർഹുദെയ്ദഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies