ടെക്നോളജിയിൽ പുലിയാണോ?; ഐ.സി.ടി.എ.കെ. ടെകാത്ലോൺ 2024-ലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടെക്നോളജിയിൽ പുലിയാണോ?; ഐ.സി.ടി.എ.കെ. ടെകാത്ലോൺ 2024-ലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 02:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള സർക്കാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും അൺസ്റ്റോപ്പും സംയുക്തമായി ടെക്പ്രേമികൾക്കായി ‘ഐ.സി.ടി.എ.കെ. ടെകാത്ലോൺ 2024’ മത്സരം സംഘടിപ്പിക്കുന്നു. നൂതന ആശയങ്ങൾ, സർഗ്ഗാത്മകത, സഹകരണം എന്നിവ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത മത്സരം, ടെക്നോളജിയിൽ പ്രതിഭ തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച വേദിയാണ്.

നൂതന ആശയ സമർപ്പണം, പ്രശ്നപരിഹാരം, കോഡ് ഗോള്ഫ്, ടെക് ക്വിസ് എന്നീ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് 2025 ജനുവരി 08 വരെ tinyurl.com/techathlon-24 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.

ഐ.സി.ടി. അക്കാദമിയുടെ ‘ഇക്‌സെറ്റ് 2024’-ൽ പങ്കെടുത്തവർക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. മറ്റുള്ളവർക്ക് 599 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഒരു മാസം നീണ്ടു നിൽക്കുന്ന ആദ്യപാദ മത്സരങ്ങൾക്ക് ശേഷം ഫെബ്രുവരി രണ്ടാം വാരം കൊച്ചിയിൽ ഗ്രാൻഡ് ഫിനാലെയോടെ ടെകാത്ലോൺ സമാപിക്കും.

ആകെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. 50,000 രൂപയാണ് ഒന്നാം സമ്മാനം. റണ്ണർ-അപ്പ്, സെക്കണ്ട് റണ്ണർ-അപ്പ്, മികച്ച പ്രൊജക്ടിനും എന്നിവർക്കും ക്യാഷ് പ്രൈസ് ലഭിക്കും. പുതുതലമുറയിലെ ടെക് ലീഡർമാരെ ശാക്തീകരിക്കുന്നതിനായി അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് വിഭാവനം ചെയ്ത വേദിയാണ് ടെകാത്ലോണെന്ന് ഐ.സി.ടി.എ.കെ. സി.ഇ.ഒ. മുരളീധരൻ മന്നിങ്കൽ അഭിപ്രായപ്പെട്ടു.

നവീകരണത്തിന്റെയും സാങ്കേതികവിദ്യയുടെയും ആഘോഷമാണ് ടെകാത്ലോൺ. ലോകം നേരിടുന്ന പ്രശനങ്ങൾക്ക് നൂതന പരിഹാരം വിഭാവനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഡവലപ്പർമാർക്കും ആശയങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമെന്ന നിലയിൽ ടെകാത്ലോൺ ഏറെ ശ്രദ്ധേയമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: technologySUBടെകാത്ലോൺ 2024ഐ.സി.ടി. അക്കാദമി ഓഫ് കേരളഐ.സി.ടി.എ.കെ. ടെകാത്ലോൺ 2024ICT Academy Kerala
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies