പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടുവാൻ ഇടയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം അപവാദം കേൾക്കുവാനോ ധനനഷ്ട്ടത്തിനോ ഇടയുണ്ട്. വാരത്തിന്റെ മധ്യത്തോടു കൂടി കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. പുതിയ തൊഴിലോ ബിസിനസ്സൊ ലഭിക്കുവാൻ ഇടയുണ്ട്. നിനച്ചിരിക്കാത്ത നേരത്തു ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. ധനലാഭം, ദാമ്പത്യ സുഖം, ബന്ധു ജന സമാഗമം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
വാരത്തിന്റെ തുടക്കത്തിൽ പുതിയ കൂട്ടു ബിസിനസ്സ് നടത്തുവാനോ പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കുവാനോ ഇടയുണ്ട്. പഴയ വാഹനം മാറ്റി പുതിയ വാഹനം എടുക്കുവാനോ പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുവാനോ ഇടയുണ്ട്. റിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്നവർക്കു ഭൂമി ലാഭം ഉണ്ടാവും. എന്നാൽ വാരം മധ്യത്തോടു കൂടി മനഃക്ലേശം, ആരോഗ്യക്കുറവ് എന്നിവ അനുഭവപ്പെടും. സുഹൃത്തുക്കളോടും ബന്ധു ജനങ്ങളോടും അഭിപ്രായ വ്യത്യാസം ഉണ്ടാവും. വാരം അവസാനത്തോട് കൂടി തൊഴിൽ ലാഭം, ധന നേട്ടം ഉണ്ടാവും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ വളരെ കാലമായി പിണങ്ങിയിരുന്ന ദമ്പതികൾ തമ്മിൽ പരസ്പര ധാരണയോട് കൂടി ഒന്നിക്കുവാൻ തീരുമാനിക്കും. എന്നാൽ വാര മധ്യത്തോടു കൂടി ശരീര ശോഷണം, ആരോഗ്യക്കുറവ് എന്നിവ അനുഭവപ്പെടും. ശത്രുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ, എവിടെയും തടസ്സം എന്നിവ ഉണ്ടാകും. രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ സൂക്ഷിക്കുക വിഷഭയം ഉണ്ടാവാൻ ഇടയുണ്ട്. അപ്രതീക്ഷിതമായ പല സംഭവ വികാസങ്ങളും ഉണ്ടാവാൻ ഇടയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബത്തിൽ സമാധാനവും സന്തോഷവും സംജാതമാകും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ബിസിനസ്സിൽ ഉണ്ടായിരുന്ന കട ബാധ്യത തീർക്കുവാൻ സാധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുകയും അതിൽ കുടുംബ സമേതം പങ്കെടുക്കുവാനും സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.നിദ്രാസുഖം,വാഹന ഭാഗ്യം എന്നിവ ഉണ്ടാകും.വാരം അവസാനം ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)