പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ വാത സംബന്ധമായും ഉദര സംബന്ധമായും പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.സഞ്ചാര ശീലം കൂടുകയും യാത്രാദുരിതം അല്ലെങ്കിൽ അപകടം ഉണ്ടാവാൻ ഇടയുണ്ട്. മനഃസ്വസ്ഥത കുറയും.എന്നാൽ വാരമധ്യത്തോടു കൂടി ദാമ്പത്യ ഐക്യം, ശത്രുഹാനി, കീർത്തി, ഭാഗ്യയോഗം കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, സാമ്പത്തിക ഉന്നതി, വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വാരത്തിന്റെ തുടക്കത്തിൽ ജീവിത പങ്കാളിയുമായും കുടുംബബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുവാനോ കുടുംബത്തിൽ ആർക്കെങ്കിലും ആരോഗ്യക്കുറവോ ആശുപത്രി വാസത്തിനോ ഇടയുണ്ടാകുവാൻ സാധ്യതയുണ്ട്. മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ജാഗ്രത പാലിക്കുക വാരത്തിന്റെ അവസാനം മനഃസന്തോഷം, ബിസിനസ്സ് ലാഭത്തിലായിത്തീരുക,പുതിയ വീട്, ആഭരണം, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം,ശത്രു ജയം, കോടതി കേസുകളിൽ അനുകൂല വിധി, സത് സുഹൃത്തുക്കൾ എന്നിവ വന്നുചേരുവാൻ യോഗമുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ വ്യവഹാര വിജയം, ശത്രുഹാനി, ഉന്നത സ്ഥാന ലബ്ധി, തൊഴിൽ വിജയം, ശരീര ചൈതന്യം ഉണ്ടാവുകയും ആരോഗ്യ വർദ്ധനവ് ഉണ്ടാവാനും ഇടയുണ്ട്.എന്നാൽ വാര മധ്യത്തോടു കൂടി അവനവനോ ജീവിത പങ്കാളിക്കോ സന്താനത്തിനോ ആരോഗ്യക്കുറവ് അനുഭവപ്പെടുവാനും ഏതെങ്കിലും തരത്തിൽ മനോദുഃഖം ഉണ്ടാവാനും ഇടയുണ്ട്. വാഹന ഉപയോഗങ്ങളിൽ ജാഗ്രത പാലിക്കുക. ധനക്ലേശം, തൊഴിൽ പരാജയം എന്നിവ അനുഭവപ്പെടും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും അഭിപ്രായ വ്യത്യാസം രൂപപ്പെടും.എല്ലാ കാര്യങ്ങളിലും തടസ്സം, അപമാനം, ധനനഷ്ടം, കൃഷിയിൽ നഷ്ട്ടങ്ങൾ ഉണ്ടാവുക എന്നിവയ്‌ക്ക് സാധ്യതയുണ്ട്. എന്നാൽ വാര മധ്യത്തോടു കൂടി തൊഴിൽ ലാഭം, മനഃസന്തോഷം, ശത്രുഹാനി, ഭക്ഷണസുഖം എന്നിവ ഉണ്ടാകും. വാരം അവസാനത്തോടു കൂടി മാതാവിനോ ജീവിത പങ്കാളി-സന്താനം എന്നിവർക്ക് അസുഖം ഉണ്ടാവാനും മനഃശാന്തി കുറയുവാനും ഇടയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം. ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















