സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 29 മുതൽ 2025 ജനുവരി 04 വരെയുള്ള (1200 ധനു 14 മുതൽ ധനു 20 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 29 മുതൽ 2025 ജനുവരി 04 വരെയുള്ള (1200 ധനു 14 മുതൽ ധനു 20 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 01:39 pm IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ വാത സംബന്ധമായും ഉദര സംബന്ധമായും പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.സഞ്ചാര ശീലം കൂടുകയും യാത്രാദുരിതം അല്ലെങ്കിൽ അപകടം ഉണ്ടാവാൻ ഇടയുണ്ട്. മനഃസ്വസ്ഥത കുറയും.എന്നാൽ വാരമധ്യത്തോടു കൂടി ദാമ്പത്യ ഐക്യം, ശത്രുഹാനി, കീർത്തി, ഭാഗ്യയോഗം കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, സാമ്പത്തിക ഉന്നതി, വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം എന്നിവ ഉണ്ടാകും.

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ജീവിത പങ്കാളിയുമായും കുടുംബബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുവാനോ കുടുംബത്തിൽ ആർക്കെങ്കിലും ആരോഗ്യക്കുറവോ ആശുപത്രി വാസത്തിനോ ഇടയുണ്ടാകുവാൻ സാധ്യതയുണ്ട്. മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ജാഗ്രത പാലിക്കുക വാരത്തിന്റെ അവസാനം മനഃസന്തോഷം, ബിസിനസ്സ് ലാഭത്തിലായിത്തീരുക,പുതിയ വീട്, ആഭരണം, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം,ശത്രു ജയം, കോടതി കേസുകളിൽ അനുകൂല വിധി, സത് സുഹൃത്തുക്കൾ എന്നിവ വന്നുചേരുവാൻ യോഗമുണ്ട്.

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ വ്യവഹാര വിജയം, ശത്രുഹാനി, ഉന്നത സ്ഥാന ലബ്ധി, തൊഴിൽ വിജയം, ശരീര ചൈതന്യം ഉണ്ടാവുകയും ആരോഗ്യ വർദ്ധനവ് ഉണ്ടാവാനും ഇടയുണ്ട്.എന്നാൽ വാര മധ്യത്തോടു കൂടി അവനവനോ ജീവിത പങ്കാളിക്കോ സന്താനത്തിനോ ആരോഗ്യക്കുറവ് അനുഭവപ്പെടുവാനും ഏതെങ്കിലും തരത്തിൽ മനോദുഃഖം ഉണ്ടാവാനും ഇടയുണ്ട്. വാഹന ഉപയോഗങ്ങളിൽ ജാഗ്രത പാലിക്കുക. ധനക്ലേശം, തൊഴിൽ പരാജയം എന്നിവ അനുഭവപ്പെടും.

 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും അഭിപ്രായ വ്യത്യാസം രൂപപ്പെടും.എല്ലാ കാര്യങ്ങളിലും തടസ്സം, അപമാനം, ധനനഷ്ടം, കൃഷിയിൽ നഷ്ട്ടങ്ങൾ ഉണ്ടാവുക എന്നിവയ്‌ക്ക് സാധ്യതയുണ്ട്. എന്നാൽ വാര മധ്യത്തോടു കൂടി തൊഴിൽ ലാഭം, മനഃസന്തോഷം, ശത്രുഹാനി, ഭക്ഷണസുഖം എന്നിവ ഉണ്ടാകും. വാരം അവസാനത്തോടു കൂടി മാതാവിനോ ജീവിത പങ്കാളി-സന്താനം എന്നിവർക്ക് അസുഖം ഉണ്ടാവാനും മനഃശാന്തി കുറയുവാനും ഇടയുണ്ട്.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം. ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: SUBJayarani E.VDaily Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies