ചേർന്നപ്പോൾ തന്റെ ആത്മകഥയല്ലെന്ന് നിലപാട് സ്വീകരിച്ച ഇപി ഒടുവിൽ ആത്മകഥ ചോർന്നതാണെന്ന് സമ്മതിക്കുന്നു. കേസന്വേഷണത്തിൽ ആത്മകഥ ഡിസി ബുക്സിൽ നിന്ന് ചോർന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ഇപിയും ശരിവയ്‌ക്കുന്നത്. ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന് തന്നെയാണ്. തിരഞ്ഞെടുപ്പ് ദിവസം ചോർത്തിയതിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ട്. സത്യസന്ധമായ കാര്യങ്ങളാണ് അന്വേഷണത്തിൽ വെളിവാക്കപ്പെട്ടത്.
ആത്മകഥ ഡിസിയിൽ നിന്ന് എങ്ങനെയാണ് ചോർത്തിയതെന്ന് എനിക്കറിയാം, ഞാൻ വെളിപ്പെടുത്തുന്നതിനെക്കാളും അന്വേഷണ സംഘം പറയുന്നതാകും ശരി.—-എന്നാണ് ഇപി പറഞ്ഞത്. ആരോപണം ഉയർന്നപ്പോൾ ആത്മകഥ തൻ്റേതല്ലെന്ന് പറഞ്ഞ തള്ളിയ ഇപിയുടെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കുന്നത്. ആത്മകഥ തന്റെത് തന്നെയായിരുന്നുവെന്നും അത് ആരോ ചോർത്തി പുറത്തുവിട്ടതെന്നുമാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്നാണ് പറയുമ്പോഴും ഇത് എങ്ങനെ ഡിസിയിൽ എത്തിയെന്നോ ആരാണ് നൽകിയതെന്നോ വ്യക്താമാക്കാതെയാണ് കോട്ടയം എസ്പിയുടെ അന്വേഷണ റിപ്പോർട്ടുള്ളത്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ ഇപിയും ഡിസിയും തമ്മിൽ രേഖാമൂലം ധാരണപത്രം ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അങ്ങനെയെങ്കിൽ പ്രമുഖ പ്രസാദകരിൽ പരിപ്പുവടയും കട്ടൻ ചായയും എങ്ങനെ എത്തിയെന്ന ചോദ്യം അവശേഷിക്കുന്നു.