മകനെ എക്‌സൈസ് പിടികൂടിയതിൽ അരിശം മാദ്ധ്യമപ്രവർത്തകരോട്; യു. പ്രതിഭയ്‌ക്കെതിരെ കെയുഡബ്ല്യുജെ; സിപിഎം സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകനെ എക്‌സൈസ് പിടികൂടിയതിൽ അരിശം മാദ്ധ്യമപ്രവർത്തകരോട്; യു. പ്രതിഭയ്‌ക്കെതിരെ കെയുഡബ്ല്യുജെ; സിപിഎം സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 10:18 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കഞ്ചാവ് കേസിൽ മകൻ പിടിയിലായ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകരെ വ്യക്തിപരമായി അവഹേളിക്കുന്ന കായംകുളം എംഎൽഎ യു. പ്രതിഭയ്‌ക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ. മകൻ പിടിയിലായ വാർത്ത എംഎൽഎ നിഷേധിച്ചതിനെ തുടർന്നാണ് മാദ്ധ്യമങ്ങൾ തെളിവ് പുറത്തുവിട്ടത്. ഇതോടെയാണ് മാദ്ധ്യമപ്രവർത്തകരെ എഫ്ബി ലൈവിലൂടെ എംഎൽഎ പരസ്യമായി അധിക്ഷേപിച്ചത്.

കെയുഡബ്ല്യുജെ ആലപ്പുഴ ജില്ലാ ഘടകമാണ് എംഎൽഎയ്‌ക്കെതിരെ രംഗത്തെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് തീരുമാനം. ജാതീയ അധിക്ഷേപം ഉൾപ്പെടെ അപകീർത്തികരമായ വാക്കുകളാണ് എംഎൽഎ മാദ്ധ്യമപ്രവർത്തകർക്കെതിരെ നടത്തുന്നതെന്നും ഒരു ജനപ്രതിനിധിയിൽ നിന്നും ഇത്തരം സമീപനം ഒരിക്കലും നീതീകരിക്കാനാകില്ലെന്നും കെയുഡബ്ല്യുജെ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു. ആദ്യം വ്യാജ വാർത്തയാണെന്ന് പറഞ്ഞ എംഎൽഎ പിന്നീട് രേഖകൾ പുറത്തുവന്നതോടെ അടിക്കടി നിലപാട് മാറ്റുകയായിരുന്നുവെന്നും കെയുഡബ്ല്യുജെ ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.

എക്‌സൈസ് വകുപ്പിൽ നിന്നും ലഭിച്ച ഔദ്യോഗിക വിവരങ്ങളും രേഖകളും മാത്രമാണ് ജോലിയുടെ ഭാഗമായി മാദ്ധ്യമങ്ങൾ വാർത്തയായി നൽകിയതെന്നും കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി. എംഎൽഎയെ പാർട്ടി നേതൃത്വം തിരുത്തണമെന്നും വ്യക്തിധിക്ഷേപം നേരിട്ട മാദ്ധ്യമപ്രവർത്തകർ നിയമനടപടിയിലേക്ക് നീങ്ങിയാൽ എല്ലാ പിന്തുണയും നൽകാനും കെയുഡബ്ല്യുജെ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കൾക്കൊപ്പം യു പ്രതിഭയുടെ മകനെയും കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ഒൻപതംഗ സംഘത്തിനൊപ്പമായിരുന്നു മകനും പിടിയിലായത്. മാദ്ധ്യമങ്ങൾ വാർത്ത നൽകിയതോടെ എംഎൽഎയും മകനും സമൂഹമാദ്ധ്യമ ലൈവിലൂടെ വാർത്ത നിഷേധിച്ച് രംഗത്തെത്തി. എന്നാൽ പിന്നീട് എക്‌സൈസ് രേഖപ്പെടുത്തിയ പേരു വിവരങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടതോടെ എംഎൽഎയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു. മകൻ സുഹൃത്തുക്കൾക്കൊപ്പം കൂട്ടത്തിലിരിക്കുമ്പോൾ പിടിയിലായതാണെന്ന് ആയിരുന്നു പിന്നീട് എംഎൽഎയുടെ പ്രതികരണം.

നിയമമറിയാത്ത വിവരദോഷിയായ റിപ്പോർട്ടറെന്നും നിങ്ങളുടെ വീട്ടിലെ അമ്മയെയോ സഹോദരിയെയോ പൊതുരംഗത്ത് വിട്ടിട്ട് അവരുടെ വാർത്ത ചെയ്യൂവെന്നും മറ്റുമായിരുന്നു മാദ്ധ്യമസ്ഥാപനങ്ങളുടെ പേരെടുത്ത് പറഞ്ഞ് എഫ്ബി ലൈവിൽ പ്രതിഭയുടെ അധിക്ഷേപം. പത്ത് രൂപ നക്കാപ്പിച്ച എവിടെ നിന്നെങ്കിലും കിട്ടിക്കാണുമെന്നും രണ്ട് ചിക്കൻകാലോ ഒരു കുപ്പിയോ നിങ്ങൾക്ക് കിട്ടിയെങ്കിൽ എന്റെ മകനെയും എന്നെയും വെറുതെ ഇതാക്കണ്ടെന്നുമൊക്കെ എഫ്ബി ലൈവിൽ എംഎൽഎ പറഞ്ഞിരുന്നു.

എന്നാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ബന്ധപ്പെട്ടാൽ പോലും എംഎൽഎ ഫോൺ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യാറില്ലെന്നും ആലപ്പുഴയിലെ മാദ്ധ്യമങ്ങളോട് ഒരു തരത്തിലും സഹകരിക്കാത്ത ആളാണ് എംഎൽഎയെന്നും പ്രതിഷേധക്കുറിപ്പിൽ കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി.

Tags: U prathibha son arrestKayamkulam MLAAlappuzha KUWJകേരള പത്രപ്രവർത്തക യൂണിയൻകായംകുളം എംഎൽഎയു. പ്രതിഭ
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies