നിവർത്തികേടു കൊണ്ട് ആത്മഹത്യ ചെയ്ത സാബുവിനെ വെറുതെ വിടണ്ടേ, മര്യാദകേടിനും ഒരു പരിധി ഉണ്ട്; എം.എം. മണിക്കും സിപിഎമ്മിനുമെതിരെ സിപിഐ നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിവർത്തികേടു കൊണ്ട് ആത്മഹത്യ ചെയ്ത സാബുവിനെ വെറുതെ വിടണ്ടേ, മര്യാദകേടിനും ഒരു പരിധി ഉണ്ട്; എം.എം. മണിക്കും സിപിഎമ്മിനുമെതിരെ സിപിഐ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 09:46 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം നിലപാടിനെ വിമർശിച്ച് സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ. ബാങ്ക് ഭരണ സമിതിയുടെയും, ഭരണസമിതി നിയന്ത്രിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെയും പക്വത ഇല്ലാത്ത പെരുമാറ്റമാണ് സാബു തോമസിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതെന്ന് കെ.കെ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

സാബുവിന് മാനസീക പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നത് പരിശോധിക്കണമെന്നും ആത്മഹത്യയിൽ സിപിഎമ്മിന് പങ്കില്ലെന്നും മുൻമന്ത്രി കൂടിയായ എം.എം മണി പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെതിരെ തുറന്നടിച്ച് കെ.കെ ശിവരാമൻ രംഗത്തെത്തിയത്.

ബാങ്കിൽ പണമില്ലെങ്കിൽ അത് സാവധാനം പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്. പകരം ഭീഷണിയാണ് നിക്ഷേപകരോട് പ്രയോഗിക്കുന്നത്. ‘നിനക്ക് പണിയറിയില്ല, നിന്നെ പണി ഞാൻ പഠിപ്പിക്കാം, നീ അടികൊള്ളേണ്ട സമയം കഴിഞ്ഞു ‘എന്നാണ് ഒരു നേതാവ് പറയുന്നത്. ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ ചെന്ന പാവം നിക്ഷേപകനെ വിരട്ടുകയാണ്, ഇത് കേരളത്തിന് യോജിച്ചതാണോ എന്ന് അവർ ആലോചിക്കട്ടെയെന്നും കെ.കെ ശിവരാമൻ പറഞ്ഞു.

ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കാൻ നടത്തിയ സമ്മേളനത്തിൽ പ്രിയപ്പെട്ട ആശാൻ (എം.എം. മണി) നടത്തിയ പ്രസംഗം ആത്മഹത്യ ചെയ്ത ആളെയും, ആ കുടുംബത്തെയും വീണ്ടും വീണ്ടും കൊല്ലുന്ന തരത്തിലാണ്. നിവർത്തികേടു കൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണ്ടേ, മര്യാദകേടിനും ഒരു പരിധി ഉണ്ടെന്നും കെ.കെ ശിവരാമൻ പറയുന്നു.

ഒരാൾ തന്റെ ജീവിതം കൊണ്ടുണ്ടാക്കിയ മുഴുവൻ പണവും, താൻ ജീവന് തുല്യം സ്‌നേഹിച്ച പ്രസ്ഥാനം നിയന്ത്രിക്കുന്ന സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നു. ആവശ്യങ്ങൾ വരുമ്പോൾ തിരിച്ചെടുക്കുന്നതിനാണല്ലോ ഇങ്ങനെ നിക്ഷേപിക്കുന്നത്. സാബു തോമസ് ശവക്കല്ലറയിൽ ശാന്തമായി ഉറങ്ങട്ടെ, സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരത എങ്കിലും അവസാനിപ്പിക്കണം. ഇതെന്ത് രാഷ്‌ട്രീയമാണെന്ന് രാഷ്‌ട്രീയ യജമാനന്മാർ പറയട്ടെയെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായിരുന്നു സാബു. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം ഭാര്യയുടെ ചികിത്സയ്‌ക്കായി പിൻവലിക്കാൻ ചെന്നപ്പോൾ സാബുവിനെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സൊസൈറ്റി ജീവനക്കാർ സാബുവിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിൽ മനംനൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം സാബു സൊസൈറ്റിയുടെ കോമ്പൗണ്ടിൽ ജീവനൊടുക്കുകയായിരുന്നു.

സംഭവത്തിൽ പാർട്ടി നിലപാട് വിശദീകരിക്കാൻ ചേർന്ന യോഗത്തിലായിരുന്നു എം.എം മണിയുടെ അധിക്ഷേപം. സിപിഎം മുൻ ഏരിയ സെക്രട്ടറിയും സൊസൈറ്റിയുടെ മുൻ പ്രസിഡന്റുമായിരുന്ന വി.ആർ സജിയാണ് സാബുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സാബുവിന്റെ മരണശേഷം ഈ സംഭാഷണത്തിന്റെ ഓഡിയോയും പുറത്തുവന്നിരുന്നു.

Tags: സാബു തോമസ്എം.എം. മണിmm maniസിപിഎംകട്ടപ്പനCPIM IdukkiKK sivaramanവി.ആർ സജികെ.കെ ശിവരാമൻ
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies