എത്തിപ്പോയ് 2025; സ്വാഗതം!, പാട്ടും നൃത്തവുമായി പുതുവർഷത്തെ വരവേറ്റ് ലോകം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എത്തിപ്പോയ് 2025; സ്വാഗതം!, പാട്ടും നൃത്തവുമായി പുതുവർഷത്തെ വരവേറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 12:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാട്ടും നൃത്തവും ആകാശത്ത് വർണ്ണക്കാഴ്ചകളുടെ വിസ്മയം തീർത്ത വെടിക്കെട്ടുകളുമായി ലോകരാജ്യങ്ങൾക്കൊപ്പം ഭാരതവും പുതുവർഷത്തെ വരവേറ്റു. മുംബൈയിലും ഗോവയിലും ബംഗലൂരുവിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആഘോഷങ്ങളാണ് നടന്നത്. ക്ലബ്ബുകളിലും മൈതാനങ്ങളിലും ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലുമൊക്കെ പാട്ടും നൃത്തവുമായി പുതുവർഷത്തെ വരവേൽക്കാൻ ജനങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തുന്നതായിരുന്നു കാഴ്ച.

ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോട്ടയത്തും കോഴിക്കോടും ഉൾപ്പെടെ വലിയ ആഘോഷമായിരുന്നു നടന്നത്. കോഴിക്കോട് മാനാഞ്ചിറയിലും ബീച്ചിലും വലിയ തോതിൽ കുടുംബസമേതം ആളുകൾ പുതുവർഷപ്പിറവി വരവേൽക്കാൻ എത്തി. 12 മണിയെത്തിയപ്പോൾ പോയ വർഷത്തെ സങ്കടങ്ങൾ വെളി മൈതാനത്ത് ഒരുക്കിയ പാപ്പാഞ്ഞിക്കൊപ്പം എരിഞ്ഞടങ്ങി. പാപ്പാഞ്ഞിയെ കത്തിച്ചതോടെ ഫോർട്ട് കൊച്ചിയിലെ ആഘോഷം ഉച്ചസ്ഥായിയിലെത്തി.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുതുവർഷത്തെ വരവേൽക്കാൻ പ്രത്യേക പരിപാടികൾ ഒരുക്കിയിരുന്നു. കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ ആഘോഷങ്ങളായിരുന്നു ഒരുങ്ങിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദേശികളടക്കം മലയാളിയുടെ ആഘോഷങ്ങളിൽ പങ്കുചേർന്നു. കുടുംബത്തോടെയാണ് മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ആളുകൾ എത്തിയത്. 2024 സമ്മാനിച്ച ദു:ഖങ്ങളും വേദനകളുമൊക്കെ മറന്ന് പുതിയ വർഷത്തെ പുതിയ പ്രതീക്ഷയോടെ അവർ ഒരുമിച്ച് ആടിയും പാടിയും വരവേറ്റു.

പുരി ജഗന്നാഥ ക്ഷേത്രത്തിലും അയോദ്ധ്യ രാമജൻമഭൂമിയിലും ഉൾപ്പെടെ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിൽ വലിയ തിരക്കായിരുന്നു പുതുവർഷത്തലേന്ന് വൈകിട്ട് അനുഭവപ്പെട്ടത്. രാത്രിയിൽ അയോദ്ധ്യയിലെ സരയൂ ആരതിയിലും വാരണാസിയിലെ ഗംഗാ ആരതിയിലുമുൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു.

ഇന്ത്യയിൽ പുതുവർഷം പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ ജപ്ാപനിലു ഓസ്‌ട്രേലിയയിലും സിംഗപ്പൂരിലുമടക്കം പുതുവർഷം പിറന്നിരുന്നു. വമ്പൻ കരിമരുന്ന് പ്രയോഗങ്ങളോടെയാണ് സിഡ്‌നിയടക്കമുളള നഗരങ്ങൾ പുതുവർഷത്തെ വരവേറ്റത്. കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപായിരുന്നു പുതുവർഷം ആദ്യം ആഘോഷിച്ചത്. ഇതിന് പിന്നാലെ ഓക് ലൻഡിലും ന്യൂസിലൻഡിലുമുൾപ്പെടെ പുതുവർഷം പിറന്നു.

Tags: welcome New Year 2025New Year 2025പുതുവർഷംWelcome 2025വർണ്ണക്കാഴ്ചകളുടെ വിസ്മയംസ്വാഗതം 2025
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies