പിണറായി വിജയന്റെ സനാതനധർമ്മ വിരുദ്ധ പരാമർശം; തീവ്ര മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ട്; ആഞ്ഞടിച്ച് ബിജെപി ദേശീയ നേതൃത്വം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിണറായി വിജയന്റെ സനാതനധർമ്മ വിരുദ്ധ പരാമർശം; തീവ്ര മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ട്; ആഞ്ഞടിച്ച് ബിജെപി ദേശീയ നേതൃത്വം

കേരളത്തിൽ തീവ്ര മുസ്ലീം വോട്ട് ബാങ്കിന് വേണ്ടി കോൺ​ഗ്രസും സിപിഎമ്മും തമ്മിൽ കടുത്ത മത്സരം നടക്കുകയാണ്.....

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 01:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സനാതനധർമ്മ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ നേതൃത്വം. മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് ദേശീയ വക്താവ് ഷെഹസാദ് പുനെവാല പറഞ്ഞു. കേരളത്തിൽ കോൺ​ഗ്രസും സിപിഎമ്മും തമ്മിൽ മുസ്ലീം വോട്ട് ബാങ്ക് സ്വന്തമാക്കാനുള്ള മത്സരം നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവ​ഗിരി തിർത്ഥാടന സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ  പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വർഷത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും കമ്യൂണിസ്റ്റുകളുടേയും മനോഭാവത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഷെഹസാദ് പുനെവാല പറഞ്ഞു. ​ഗുരുദേവനേയും സനാതന ധർമ്മത്തെയും കുറ്റപ്പെടുത്തുന്നത് തീവ്ര വിഭാ​ഗത്തെ തൃപ്തിപ്പെടുത്താനാണ്. മുസ്ലീം വോട്ട് ബാങ്കിന് വേണ്ടി ഹിന്ദുത്വത്തെ അവഹേളിക്കുന്നത്
ഇൻഡി മുന്നണിയുടെ സ്ഥിരം ശൈലിയായി മറിയിരിക്കുന്നു. കേരളത്തിൽ തീവ്ര മുസ്ലീം വോട്ട് ബാങ്കിന് വേണ്ടി കോൺ​ഗ്രസും സിപിഎമ്മും തമ്മിൽ കടുത്ത മത്സരം നടക്കുകയാണ്. മറ്റ് സംസ്ഥനങ്ങളിൽ കോൺ​ഗ്രസിന്റെ മത്സരം പ്രാദേശിക കക്ഷികളോടാണ്, ഡിഎംകെ പോലുള്ള പാർട്ടികളെ ലക്ഷ്യംവെച്ച് അദ്ദേഹം പറഞ്ഞു. ഈ മത്സരത്തിൽ വിജയിക്കാനായാണ് സനാതന ധർമ്മത്തെ താഴ്‌ത്തിക്കെട്ടുന്ന പ്രസ്താവനകൾ നേതാക്കൾ നടത്തുന്നത്.

ഇതര മതസ്ഥരുടെ ആചാരങ്ങളേയോ വിശ്വാസങ്ങളേയോ അവരുടെ ​ഗ്രന്ഥങ്ങളേയോ കുറ്റപ്പെടുത്തി കൊണ്ടുള്ള പ്രസ്താവനകൾ ഇടത്-വലത് നേതാക്കൾ നടത്താറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി. മുരളീധരനും ഇതേ കാര്യം ഉന്നയിച്ചിരുന്നു. മഹാഭാരതത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്ന പിണറായി വിജയൻ ഖുറാൻ അടക്കമുള്ള ​ഗ്രന്ഥങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടാൻ തയ്യാറാകാത്തതെന്തെന്നും അദ്ദേഹം ചോദിച്ചിരുന്നു.

കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നും പ്രിയങ്ക വാദ്ര ജയിച്ചത് തീവ്ര ഇസ്ലാമിക വോട്ട് കൊണ്ടാണെന്ന് പ്രസ്താവനകൾ ദേശീയ തലത്തിൽ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അതേ വോട്ട് നോട്ടമിട്ട പിണറായി വിജയനും എത്തിയിരിക്കുന്നത്.

Tags: BJPCM Pijnarayi Vijayanbjp. shehzad poonawalla
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies