പിതാവിനെ മാറ്റി ബംഗ്ലാദേശ്; ഷെയ്ഖ് മുജീബുർ റഹ്‌മാൻ ഇനി രാഷ്ട്രപിതാവല്ല; സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് സിയാവുർ റഹ്‌മാനെന്നും പുതിയ ചരിത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിതാവിനെ മാറ്റി ബംഗ്ലാദേശ്; ഷെയ്ഖ് മുജീബുർ റഹ്‌മാൻ ഇനി രാഷ്‌ട്രപിതാവല്ല; സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് സിയാവുർ റഹ്‌മാനെന്നും പുതിയ ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 09:22 am IST
Facebook
Twitter
WhatsAppTelegram

ധാക്ക:‘ബംഗബന്ധു’ ഷെയ്ഖ് മുജീബുർ റഹ്മാനെ മാറ്റി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവും മുൻ പ്രസിഡൻ്റുമായ സിയാവുർ റഹ്മാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി എന്ന രീതിയിൽ രാജ്യത്തിന്റെ ചരിത്ര പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ തീരുമാനിച്ചു.

1971-ൽ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാനല്ലെന്നും അന്ന് പട്ടാളത്തിൽ വെറും മേജറായിരുന്ന സിയാവുർ റഹ്‌മാനാണ് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നുമാണ് പുതിയ കഥ. കൂടാതെ മുജീബുർ റഹ്‌മാന് ഇക്കാലമത്രയും നൽകിവന്ന ‘രാഷ്‌ട്രപിതാവ്’ എന്ന സ്ഥാനവും പാഠപുസ്തകങ്ങളിൽനിന്നു നീക്കി. 2025-ലെ അക്കാദമികവർഷത്തെ പ്രൈമറി, സെക്കൻഡറി ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളാണ് ഇത്തരത്തിൽ ഇടക്കാലസർക്കാർ തിരുത്തിയത്.

1971 മാർച്ച് 27-ന് ലോകത്തെ മിക്ക പത്രങ്ങളും 26 ന് നടന്ന മുജീബിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.

പാകിസ്താൻ പട്ടാളം അറസ്റ്റുചെയ്ത ഷെയ്ഖ് മുജീബുർ റഹ്‌മാൻ കമ്പിയില്ലാക്കമ്പിവഴി സ്വാതന്ത്ര്യപ്രഖ്യാപന സന്ദേശമയച്ചു എന്നത് വസ്തുതാധിഷ്ഠിത വിവരമല്ലെന്നു കണ്ടെത്തിയതിനാലാണ് നീക്കിയതെന്നാണ് പാഠപുസ്തകപരിഷ്കർത്താക്കൾപറയുന്നത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 2024 ഓഗസ്റ്റ് അഞ്ചിന് നാടുവിട്ട ശേഷംവന്ന ഇടക്കാലസർക്കാർ മുജീബുർ റഹ്‌മാന്റെ ചിത്രം നോട്ടുകളിൽനിന്ന്‌ നീക്കാൻ തീരുമാനിച്ചു. മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ട ദിനമായ ഓഗസ്റ്റ് 15 പൊതു അവധിദിനമാക്കിയിരുന്നതും റദ്ദാക്കി.

1977 മുതൽ 1981 ൽ കൊല്ലപ്പെടുന്നത് വരെ ബംഗ്ലാദേശിന്റെ ആറാമത്തെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച ഒരു ബംഗ്ലാദേശി സൈനിക ഉദ്യോഗസ്ഥനായിരുന്നു സിയാവുർ റഹ്മാൻ .

Tags: Bangladesh crisisBangabandhu Sheikh Mujibur Rahman
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies