എറണാകുളം: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളുടെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ സി കെ ശ്രീധരൻ. വിധി പകർപ്പ് കിട്ടിയതിന് ശേഷം അപ്പീൽ നൽകുമെന്നും വിധി പകർപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതീക്ഷിച്ചത് പോലെ നല്ല വിധി തന്നെയാണ് കിട്ടിയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഒന്ന് മുതൽ എട്ടും 10-ഉം 15 ഉം പ്രതികൾക്കും ജീവപര്യന്തമാണ്. ഇത് കൂടാതെ രണ്ട് ലക്ഷം രൂപ വീതം ഓരോ പ്രതിയും അടയ്ക്കണം. ഈ തുക കൃപേഷിന്റെ ശരത് ലാലിന്റെയും കുടുംബത്തിന് നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
അപൂർവങ്ങളിൽ അപൂർവമായ കേസുകൾക്ക് മാത്രമാണ് വധശിക്ഷ നൽകുന്നത്. ഇത് കോടതി നിരീക്ഷിച്ചിരുന്നു. എന്നാലിത് അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ പരിധിയിൽ വരില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. അതുകൊണ്ടാണ് ശിക്ഷ ജീവപര്യന്തമായതെന്നും അഭിഭാഷകൻ പ്രതികരിച്ചു.