ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുന; പരമ്പരയിലെ താരമായി ബുമ്ര; സിഡ്‌നിയിലെ പരാജയം ഇന്ത്യയ്ക്ക് നൽകുന്ന പാഠം; പ്രതീക്ഷകൾ തല്ലിക്കെടുത്തിയത് ബുമ്രയുടെ പരിക്കോ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുന; പരമ്പരയിലെ താരമായി ബുമ്ര; സിഡ്‌നിയിലെ പരാജയം ഇന്ത്യയ്‌ക്ക് നൽകുന്ന പാഠം; പ്രതീക്ഷകൾ തല്ലിക്കെടുത്തിയത് ബുമ്രയുടെ പരിക്കോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 12:17 pm IST
Facebook
Twitter
WhatsAppTelegram

ടെസ്റ്റ് പരമ്പര 3 -1 ന് നേടി പത്ത് വർഷത്തിന് ശേഷം ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യയുടെ കൈകളിൽ നിന്നും തട്ടിയെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ പ്രവേശനവും. ബുമ്രയെന്ന ഒറ്റയാൾ പട്ടാളമില്ലെങ്കിൽ ഇന്ത്യയുടെ ബൗളിംഗ് നിര പൂർണ പരാജയമാണെന്ന് തോന്നിക്കും വിധമായിരുന്നു സിഡ്‌നിയിലെ അവസാന ടെസ്റ്റിലെ കാഴ്‌ചകൾ. ബുമ്ര പരിക്ക് പറ്റി പിന്മാറിയില്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്ന് നിസംശയം പറയാവുന്നതരത്തിലായിരുന്നു ഓസീസിന്റെ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിൽ ഇന്ത്യയുടെ ബൗളിംഗ് പ്രകടനം.

തോറ്റെങ്കിലും പരമ്പരയിൽ ഏറ്റവും (32) കൂടുതൽ വിക്കറ്റുകൾ നേടിയ ബുമ്രയാണ് ടൂർണമെന്റിലെ താരം. രോഹിത് ശർമയുടെ അഭാവത്തിൽ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കേണ്ടി വന്ന ബുമ്ര കരിയറിലെ മികച്ച പ്രകടനമാണ് ഈ പരമ്പരയിൽ ഉടനീളം നടത്തിയത്.

എന്നാൽ കഴിഞ്ഞ ദിവസം പുറംവേദനയെത്തുടർന്ന് കളം വിട്ടതാരം ടീം സ്റ്റാഫുകൾക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങൾ ആശങ്കയോടെയാണ് ആരാധകർ കണ്ടത്. എന്നാൽ മൂന്നാം ദിനം ബുമ്ര ബൗളിംഗിൽ നിന്നു വിട്ടുനിന്നതോടെ ഇന്ത്യ അസ്ത്രമൊഴിഞ്ഞ ആവനാഴി പോലെയായിരുന്നു. ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുന ബുമ്രയുടെ കൈയ്യിൽ തന്നെയായിരുന്നു എന്ന് തെളിഞ്ഞ ദിനം.

രണ്ടാം ദിനം ഓസീസിനെ 181 റൺസിന് തളച്ച ആത്മവിശ്വാസത്തിൽ മൂന്നാം ദിനം ഫീൽഡിങ്ങിനിറങ്ങിയപ്പോൾ ബുമ്ര കൂടിയില്ലെന്ന കാര്യം ഇന്ത്യ മറന്നു. ബുമ്രയുടെ അഭാവത്തിൽ ബൗളർമാർ ഓസീസ് ബാറ്റർമാരുടെ കടുത്ത പ്രഹരമേറ്റുവാങ്ങി.

രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യയെ 157 റൺസിനൊതുക്കിയ സ്കോട്ട് ബോളണ്ടിന്റെയും പാറ്റ് കമ്മിൻസിന്റെയും ബൗളിംഗ് ഇന്ത്യയുടെ ബൗളർമാർ കണ്ട് പഠിക്കേണ്ടതാണ്. മൂന്നാം ദിനം വെറും 16 റൺസിനിടെയാണ് അവർ ഇന്ത്യയുടെ ശേഷിച്ച വിക്കറ്റുകൾ വീഴ്‌ത്തിയത്. പരമ്പര തോറ്റതിന്റെ പ്രധാന കാരണം ഇന്ത്യയുടെ ദയനീയ ബാറ്റിംഗ് പ്രകടനമാണെങ്കിലും കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്‌ത്തി ബുമ്ര രക്ഷകനാകുമെന്ന് ആരാധകരും ടീമും ഒരുപോലെ പ്രതീക്ഷിച്ചിരുന്നു. ഇതിനാണ് തിരിച്ചടിയേറ്റത്.

മൂന്നാം ദിനം ബുമ്രയുണ്ടെങ്കിൽ ഇന്ത്യ 200 റൺസ് ലീഡ് നേടുന്നത് ഓസീസിനെ മുട്ടുകുത്തിക്കാൻ പര്യാപ്‌തമാണെന്ന ഗവാസ്കറുടെ വാക്കുകൾ നിർണായക ഘട്ടങ്ങളിൽ ടീം എത്രത്തോളം ആ മനുഷ്യനെ ആശ്രയിക്കുന്നുവെന്നതിന്റെ തെളിവാണ്. ബാറ്റിംഗ് നിര പരാജയപ്പെടുമ്പോൾ ടീമിന്റെ മുഴുവൻ സമ്മർദ്ദവും ഒറ്റയാളിലേക്ക് ചുരുക്കുന്നതിൽ അർത്ഥമില്ലെന്ന വലിയ പാഠമാണ് ബോർഡർ-ഗാവസ്‌കർ പരമ്പര ഇന്ത്യക്ക് നൽകുന്നത്.

Tags: DefeataustraliaJasprit BumrahBorder gavaskar trophyIndiaindian pacerTest series
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies